26.4 C
Kollam
Thursday 15th October, 2026 | 07:56:17 PM
Home News Local നിരവധി എംഡിഎംഎ കേസ് പ്രതി വീണ്ടും എംഡിഎംഎയുമായി പിടിയില്‍

നിരവധി എംഡിഎംഎ കേസ് പ്രതി വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊട്ടാരക്കര: നിരവധി തവണ എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി വീണ്ടും കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി പിടിയില്‍ വില്‍പ്പനക്കായി കൊണ്ടു പോകും വഴി 15 ഗ്രാമോളം എംഡിഎംഎ  യുമായി ചവറ പരിമണം പുലിമുഖത്ത് വീട്ടില്‍ ഗിരീഷ് (44) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊട്ടാരക്കര എസ്എച്ച്ഒ ജിജുകുമാര്‍. പിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഹേമന്ത് മോഹന്‍, അനന്തു. സി, രാജന്‍. ബി എന്നിവര്‍ കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍വശം നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് മുന്‍പ് കൊല്ലം സിറ്റി, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാനമായ എംഡിഎംഎ  കടത്തിക്കൊണ്ടുവന്ന കേസ്സുള്ള ആളാണ്.