28.3 C
Kollam
Tuesday 18th August, 2026 | 10:41:03 AM
Home Lifestyle Entertainment ‘അരയനും അമരക്കാരനും’ ആദ്യ പ്രദർശനംതലസ്ഥാനത്ത് നടന്നു

‘അരയനും അമരക്കാരനും’ ആദ്യ പ്രദർശനംതലസ്ഥാനത്ത് നടന്നു

തിരുവനന്തപുരം: വെള്ളറട തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിന്റെ 70-ാം തീർത്ഥാടന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച
‘അരയനും അമരക്കാരനും’ എന്ന മലയാള ചല ചിത്രത്തിൻ്റെ ആദ്യപ്രദർശനം തിരുവനന്തപുരം ലെനിൻ സിനിമാസിൽ നടന്നു.
സമന്വയ വിഷൻ, ബ്രൈറ്റ് പ്രൊഡക്ഷൻസ് എന്നിവരുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെക്കൻ കുരിശുമല ഡയറക്ടറും റെക്ടറുമായ വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ. പീറ്റർ അധ്യക്ഷനായി.
പുനലൂർ രൂപതാ ബിഷപ്പ് റൈറ്റ്. റവ.ഡോ സെൽ വിസ്റ്റർ പൊന്നു മുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. കല,കൃഷി,കളി എന്നിവ മനുഷ്യ സംസ്‌കാരത്തിന് ആവശ്യമാണന്ന് അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് റൈറ്റ് റവ ഡോ. സെൽവരാജൻ ദാസൻ അനുഗ്രഹ പ്രഭാഷണം നടത്തി.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,
ട്രെയിലർ റിലീസ് നിർവ്വഹിച്ചു. എൻ ശക്തൻ എം എൽ എ പോസ്റ്റർ പ്രകാശനവും ബിഷപ്പ് ഡോ സെൽ വിസ്റ്റർ പൊന്നു മുത്തൻ ഓഡിയോ പ്രകാശനവും നിർവ്വഹിച്ചു. ഡോ ശശി തരൂർ എം പി, ജിസ്റ്റീഫൻ എം എൽ എ സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, ഫൈസൽ ഖാൻ, മറിയ ഉമ്മൻ, പ്രണവം മധു സിബിൻഷാജി, ഫാ. സജി പോൾ, നിർമ്മാതാവ് ബ്രൈറ്റ് തോംസൺ, സംവിധായകൻ വിവി വിൽഫ്രഡ് എന്നിവർ പ്രസംഗിച്ചു.

സഹ്യന്റെ നെറുകയിൽ പ്രശോഭിക്കുന്ന, രാജ്യാന്തര തീർത്ഥാടന കേന്ദ്രമായി അംഗീകരിക്കപ്പെട്ട, ലോക പൈതൃക പട്ടികയിലേക്ക് ഇടം നേടാൻ ഒരുങ്ങുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രം, കുടുംബജീവിതം, മത സൗഹാർദ്ദം, ലഹരി വിരുദ്ധ സന്ദേശം, സ്നേഹവും സംസ്കാരവും എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം.

വിശുദ്ധ കുരിശിലൂടെ കരഗതമായ നിത്യജീവൻ വിളംബരം ചെയ്യുന്ന ഈ കലാസൃഷ്ടി മാനവരാശിയുടെ ഒരുമയ്ക്ക് മുതൽകൂട്ടാണ്. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മനുഷ്യ മൂല്യങ്ങളും ധാർമ്മികതയും മറക്കപ്പെടുന്ന ഈ കാലത്ത് അവ തിരികെ കൊണ്ടുവരാൻ ഈ ചിത്രം പ്രചോദനമാകുന്നു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ ‘അരയനും അമരക്കാരനും’ സത്യം, നീതി, സ്വാതന്ത്ര്യം, കാരുണ്യം, സമാധാനം, സ്നേഹം എന്നീ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം മനുഷ്യരിൽ സ്നേഹവും സംസ്കാരവും ശക്തിപ്പെടുത്തുന്ന ശക്തമായ ഒരു ചലചിത്ര ആവിഷ്‌കാരം കൂടിയാണ്