25.1 C
Kollam
Saturday 8th August, 2026 | 11:58:37 AM
Home News Breaking News വയനാട് ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ വിവാദത്തിൽ സർക്കാർ–പ്രതിപക്ഷം നേർക്കുനേർ

വയനാട് ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ വിവാദത്തിൽ സർക്കാർ–പ്രതിപക്ഷം നേർക്കുനേർ

വയനാട്. ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ വിവാദത്തിൽ സർക്കാർ–പ്രതിപക്ഷം നേർക്കുനേർ. ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാരത്തെ ചൊല്ലിയുള്ള വിവാദത്തില് സർക്കാർ–പ്രതിപക്ഷ ഏറ്റുമുട്ടൽ മുറുകുന്നു. പ്രതിപക്ഷ നേതാവ് V. D. സതീശൻ മന്ത്രിയുടെ പരിശോധനയെ “നാടകം” എന്ന് പരിഹസിച്ചു. “രാഹുൽ ഗാന്ധി തറക്കല്ലിട്ട വീടുകൾ എവിടെയെന്നും വിള്ളൽ പരിശോധിക്കാൻ പോകാൻ കോൺഗ്രസിന് നാണമില്ലേയെന്നും വി.ശിവൻ കുട്ടിയും ചോദിച്ചു. .

വയനാട്ടിലെ ടൌൺഷിപ്പില് നൌഫല് എന്ന വ്യക്തിക്ക് ലഭിച്ച വീടിന് വിള്ളല് രൂപപ്പെട്ടതാണ് വിവാദങ്ങള്ക്ക് വഴി വച്ചത്. ഏത് പ്രതികൂല കാലവസ്ഥയേയും അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള വീടുകളാണ് നല്കുന്നതെന്ന അവകാശപ്പെട്ട സർക്കാരിനേറ്റ തിരിച്ചടികൂടിയാണ് ഈ വിള്ളല് പരാതി.

വിള്ളല് ഉണ്ടെന്ന് വാർത്തവന്നതോടെ റവന്യുമന്ത്രി കെ.രാജൻ വീട്ടിലെത്തി പരിശോധന നടത്തി. എന്നാല് മന്ത്രിയുടെ പരിശോധനയെ നാടകമെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു. വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്. തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ ഉദ്ഘാടനം കാപട്യമാണെന്നും സതീശന് പറഞ്ഞു.


ഇതിനിടെ സർക്കാർ നിലപാട് പറഞ്ഞുകൊണ്ട് മന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തി. ദുരന്തബാധിതർക്കായി വാസയോഗ്യമല്ലാത്ത ഒരു വീടും നൽകില്ലെന്നും, പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കരാർ പ്രകാരം നടപടിയുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു. വീടുകൾ ഇപ്പോഴും കൈമാറിയിട്ടില്ല, പട്ടയം മാത്രമാണ് നൽകിയത്. വിടുകളുടെ അറ്റകുറ്റപ്പണികൾ അഞ്ചുവർഷത്തേക്ക് ഊരാളുങ്കൽ സൊസൈറ്റിയുടെ ഉത്തരവാദിത്വമാണ്. വിള്ളല് പരിശോധിക്കാൻ പോകാൻ കോൺഗ്രസിന് നാണിമില്ലെ.,, രാഹുല്ഗാന്ധി തറക്കല്ലിട്ട വീടുകള് എവിടെയെന്ന് ശിവന്കുട്ടി ചോദിച്ചു.

ആദ്യഫെയ്സിലെ 178 വീടുകളില് മേയ് ആദ്യവാരം താമസിക്കാൻ സാധിക്കും. ഒക്ടോബറിനകം 410 വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ പറ്റുമെന്നാണ് സർക്കാർ പറയുന്നത്.