26.5 C
Kollam
Sunday 6th September, 2026 | 03:24:10 AM
Home News Kerala മദ്യപാനത്തിനിടെ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയയാള്‍ പോലീസ് പിടിയില്‍

മദ്യപാനത്തിനിടെ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയയാള്‍ പോലീസ് പിടിയില്‍

തൊടുപുഴ: മദ്യപാനത്തിനിടെ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയയാള്‍ പോലീസ് പിടിയില്‍. ഇടുക്കി ഇരട്ടയാറില്‍ ആണ് സംഭവം. ഇരട്ടയാര്‍ വയലുങ്കല്‍ രാഹുല്‍ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് സജയനെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം.

Also Read:


സുഹൃത്തുക്കളായ രാഹുല്‍ സണ്ണിയും സജയനും ഇരട്ടയാര്‍ പഴയ പഞ്ചായത്ത് ഓഫീസിന് മുന്‍പിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചു. ഇവിടെ വെച്ചുണ്ടായ വാക്കു തര്‍ക്കം സംഘര്‍ഷമായി. രാഹുലിനെ സജയന്‍ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചു.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ കട്ടപ്പന പൊലീസില്‍ വിവരം അറിയിച്ചു. അബോധാവസ്ഥയില്‍ റോഡില്‍ കിടന്നിരുന്ന രാഹുലിനെ പൊലീസ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മദ്യലഹരിയില്‍ സംഭവിച്ച കൈയബദ്ധമാണ് എന്നാണ് പ്രതി സജയന്‍ പൊലീസിനോട് പറഞ്ഞത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് സംഘവും സ്ഥലം പരിശോധിച്ചു. രാഹുലിന്റെ പോസ്റ്റുമോര്‍ട്ടം ലഭിച്ചശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് വ്യക്തമാക്കി.