26.4 C
Kollam
Wednesday 15th July, 2026 | 10:03:06 PM
Home News Breaking News ദുരന്തബാധിതർക്ക് ഇല്ലാത്ത ആശങ്ക തെരഞ്ഞെടുപ്പ് സമയത്ത് ബാക്കി ഉള്ളവർക്ക്,മന്ത്രി കെ രാജന്‍

ദുരന്തബാധിതർക്ക് ഇല്ലാത്ത ആശങ്ക തെരഞ്ഞെടുപ്പ് സമയത്ത് ബാക്കി ഉള്ളവർക്ക്,മന്ത്രി കെ രാജന്‍

വയനാട്.വയനാട് പുനരധിവാസം, ഏപ്രിൽ മെയ് മാസത്തോടെ ആദ്യ ഘട്ട വീടുകളുടെ നിർമാണം പൂർത്തിയാകുമെന്ന് മന്ത്രി കെ രാജൻ ചാനലിനോട് പറഞ്ഞു. വയനാട്ടിൽ പട്ടയം ഉൾപ്പടെ നൽകി വീടുകളുടെ കൈമാറ്റ ചടങ്ങ് നടത്തി. വീടുകളിൽ കയറാൻ പറ്റാത്ത സഹചര്യം ഇല്ല. എല്ലാവരും ഒരുമിച്ച് വീടുകളിൽ കയറണം എന്ന് ആഗ്രഹിക്കുന്നവർ ആണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ അല്ലാതെ താമസിക്കുന്നതിന് ഒരു പ്രശ്നവും ഇല്ല

ദുരന്തബാധിതർക്ക് ഇല്ലാത്ത ആശങ്ക തെരഞ്ഞെടുപ്പ് സമയത്ത് ബാക്കി ഉള്ളവർക്ക്. ശ്രുതിയുടെ വീട് വിഷയം. ശ്രുതി മാത്രമല്ല മറ്റ് രണ്ട് അപേക്ഷകൾ കൂടി ഉണ്ട് ക്യാബിനറ്റിന് മുന്നിൽ ഉണ്ട്. ശ്രുതി ഉൾപ്പെടുന്നവർ വീട് വേണ്ടെന്ന് തീരുമാനം എടുത്ത് പണം വാങ്ങി പോയതാണ്

എന്ത് കൊണ്ട് ഇപ്പോൾ തിരിച്ചു വരുന്നു എന്ന വിശതീകരണം നൽകാതെ വീട് നൽകുന്നതിൽ തീരുമാനമെടുക്കാൻ കഴിയില്ല. കൃത്യമായ വിശദീകരണം നൽകിയാൽ അതിനനുസരിച്ചുള്ള പരിഗണന നൽകും. ശ്രുതി ഉൾപ്പടെ ഉള്ളവർക്ക് വീട് നൽകില്ല എന്ന് പറഞ്ഞിട്ടില്ല

ശ്രുതിക്ക് ഒരു ഘട്ടത്തിലും വീട് നിഷേധിച്ചിട്ടില്ല. ശ്രുതിക്ക് ജോലി നൽകിയ സർക്കാർ ആണിത്. ശ്രുതിയെ ഉൾപ്പടെ ഉള്ളവരെ പറ്റിച്ചവരെ പറ്റി മാധ്യമങ്ങൾ അന്വേഷിക്കണമെന്നും കെ രാജൻ.