കോൺഗ്രസിൽ മുഖ്യമന്ത്രി പോര് കനക്കുന്നു. കെസി വേണുഗോപാലിനെ അനുകൂലിച്ച് നേതാക്കൾ രംഗത്ത് എത്തിയത് കൃത്യമായ ആലോചനയോടെ. വി.ഡി സതീശന് വേണ്ടിയുള്ള സൈബർ പോരും മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചത്
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് തടയിടാൻ ആകാതെ ഹൈക്കമാൻഡ് വിഷമിക്കുകയാണ്. സൈബർ ആക്രമണം കടുപ്പിച്ച് വി ഡി അനുകൂലികൾ രംഗത്തിറങ്ങി. കെ സി വേണുഗോപാലിന്റെ പോസ്റ്റുകൾക്ക് താഴെ മുഖ്യമന്ത്രിയായി വി ഡി മതിയെന്ന് മെസ്സേജുകൾ. നിർജീവമായി കിടന്ന പാർട്ടിയെ ഉണർത്തിയത് വി ഡി സതീശൻ.ഗ്യാലറിയിൽ ഇരുന്ന് കളി കണ്ടിട്ട് മുഖ്യമന്ത്രിയാകാൻ വരുന്നോ എന്നും ചോദ്യം
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഉയർത്തിക്കാട്ടുന്ന തരത്തിൽ കെ. സുധാകരൻ നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി വേണുഗോപാൽ ഉയരട്ടെയെന്ന് തന്റെ പോസ്റ്റിലൂടെ സുധാകരൻ ആശംസിച്ചു.കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ ഉന്നത നേതാക്കളുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിലെ പ്രമുഖനായി ഉയരാൻ വേണുഗോപാലിന് കഴിയുമെന്ന് സുധാകരൻ വിശേഷിപ്പിച്ചു.
വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമ്പോഴാണ് സുധാകരന്റെ ഈ തുറന്ന പിന്തുണയെന്നത് ശ്രദ്ധേയമാണ്. സ്ഥാനാര്‍ഥി ലിസ്റ്റ് വന്നപ്പോള്‍കോണ്‍ഗ്രസിന് സമീപകാലത്തെ ഏറ്റവും വലിയ അവമതിപ്പു സമ്മാനിച്ച ആളാണ് കെ സുധാകരന്‍. അതിനെ മൂന്നാംനിര നേതാക്കള്‍ കാര്യമാക്കില്ല. പക്ഷേ അതിന് അനുകൂലമായി ഹൈക്കമാന്‍ഡ് നീങ്ങിയാലാണ് കാര്യങ്ങള്‍ കൈവിട്ടുപോവുക.
അത്തരം ഒരു നീക്കം വലിയ കലാപമാകും പാര്‍ട്ടിയിലുണ്ടാക്കുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു. പഴയ കരുണാകരന്‍ ആന്‍റണിക്കാലമല്ലെന്നും കേരളത്തിലെ കോണ്‍ഗ്രസ് അതിന്‍റെ ചരിത്രത്തില്‍ കണ്ട ഏറ്റവും വലിയ ആഭ്യന്തരകലഹമാകും നേരിടുകയെന്നും സൂചനയുണ്ട്. എംഎല്‍എ സീറ്റ് കിട്ടിയ നേതാക്കള്‍ക്കു പകരം നിഷ്പക്ഷരായ വോട്ടര്‍മാരെക്കൂട്ടി അണികളാകും പോരാട്ടത്തിന് രംഗത്തിറങ്ങുകയെന്നും അത് തെരുവിലെ കലാപത്തിലെത്തുമെന്നുമാണ് സൂചന. അതോടെ നേതാക്കളുടെ സകല സ്വപ്നങ്ങളും അവസാനിക്കും.




































