പുനലൂർ വാളക്കോട് നരസിംഹ വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും വൊക്കേഷണൽ ഹയർ സെക്കന്ററി ലക്ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പി.ടി ശ്രീകുമാറിനെ ഈ വർഷത്തെ ഡോ. എ. പി. ജെ.അബ്ദുൾ കലാം നാഷണൽ അവാർഡിന് തെരഞ്ഞെടുത്തു.
അധ്യാപന രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം മുല്ലപ്പെരിയാർ ഡാം സമിതി പ്രവർത്തനങ്ങൾ, ആന്റി കറപ്ഷൻ മിഷൻ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ,
കേരള പ്ലാന്റേഷൻതൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി ഇടുക്കി, പാലക്കാട് വയനാട് ജില്ലകളിലെ ലയങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ എന്നിവ മുൻ നിർത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്.
ഈ മാസം 29 ന് ചെന്നൈ റോയ്പുരം രാംജൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ തമിഴ് നാട് നിയമസഭ സ്പീക്കർ ജെ. സി.ഡി. പ്രഭാകർ പുരസ്‌കാരം സമ്മാനിക്കും. മികച്ച അധ്യാപകനുള്ള പുരസ്‌കാരം, കാഥികൻ കടവൂർ ബാലൻ പുരസ്‌കാരം, പ്രൊഫ. നരേന്ദ്ര പ്രസാദ് ഫിലിം അവാർഡ്, ജെ. സി. ഡാനിയൽ ദേശീയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.ശാസ്താംകോട്ട സബ് ട്രഷറി ഓഫീസർ ജി. സിന്ധു ഭാര്യയും നന്ദന, നിരഞ്ജന, ആര്യൻ, ആദിത്യൻ എന്നിവർ മക്കളുമാണ്


































