26.8 C
Kollam
Wednesday 15th July, 2026 | 08:43:24 PM
Home News Local തേവലക്കര ഹൈസ്കൂളിൽ കായികതരങ്ങൾക്ക് ജേഴ്സി വിതരണം

തേവലക്കര ഹൈസ്കൂളിൽ കായികതരങ്ങൾക്ക് ജേഴ്സി വിതരണം

തേവലക്കര: തേവലക്കര ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂളിൽ കായികതരങ്ങൾക്ക് ജേഴ്സി വിതരണം നടന്നു. പൂർവവിദ്യാർഥിയും മുംബൈ കെ & കെ ഫൗണ്ടേഷൻ പ്രസിഡന്റുമായ അലക്സാണ്ടർ പ്രിൻസ് വൈദ്യൻ മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്കുള്ള ജേഴ്‌സി അദ്ദേഹം വിതരണം ചെയ്തു. ഗേൾസ് ഹൈസ്കൂൾ പി റ്റി എ പ്രസിഡന്റ്‌ ജി പ്രമോദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആർ. തുളസീധരൻ പിള്ള, സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ്‌ വി ഗോവിന്ദപിള്ള എന്നിവർ ചേർന്ന് മുഖ്യാതിഥിയെ ആദരിച്ചു.

SSLC പരീക്ഷയിൽ 100% വിജയം നേടിയ ഇരു സ്കൂളുകൾക്കുമുള്ള മെമെന്റോ അലക്സാണ്ടർ പ്രിൻസ് വൈദ്യൻ സമ്മാനിച്ചു. ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എസ് രാജലക്ഷ്മി സ്വാഗതവും ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അഹമ്മദ്‌ നിസാറുദീൻ നന്ദിയും പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള കെ & കെ ഫൗണ്ടേഷനാണ് രണ്ട് സ്കൂളുകളിലെയും വിവിധ ടീമുകളുടെ ഭാഗമായുള്ള കുട്ടികൾക്കുള്ള ജേഴ്സി സ്പോൺസർ ചെയ്യുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here