25.6 C
Kollam
Sunday 23rd August, 2026 | 06:39:34 AM
Home News Breaking News കള്ളാടിയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി, മൃതദേഹങ്ങളുടെ എംബാം നടപടികൾ പൂർത്തിയായി

കള്ളാടിയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി, മൃതദേഹങ്ങളുടെ എംബാം നടപടികൾ പൂർത്തിയായി

കൽപറ്റ: മണ്ണിടിച്ചിലുണ്ടായ കള്ളാടി ദുരന്തമേഖല മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെയും പ്രദേശത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. മന്ത്രിമാരായ എ.പി. അനിൽ കുമാറും ടി.സിദ്ധീഖും ഐസി ബാലകൃഷ്ണൻ എം എൽ എയും മുഖ്യ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അതിനിടെ കള്ളാടി മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും എംബാം നടപടികൾ പൂർത്തീകരിച്ച് കരാർ കമ്പനിയായ ഡിബിഎൽ അധികൃതർക്ക് കൈമാറിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പി.എം. മൊയ്തീൻ ഷാ അറിയിച്ചു. ജാർഖണ്ഡ് സ്വദേശിയായ അൻമോലിന്റെ മൃതദേഹം രാത്രി 8.30ന് ഇൻഡിഗോ വിമാനത്തിൽ റാഞ്ചിയിലെത്തിക്കും. വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് മറ്റു മൃതദേഹങ്ങളും അതത് സ്വദേശങ്ങളിൽ എത്തിക്കുമെന്ന് ഡിബിഎൽ അധികൃതർ അറിയിച്ചു.