ശാസ്താംകോട്ട. കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാ പക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും നടത്തി. നോവലിസ്റ്റ് ഹരികുറിശേരി ഉദ്ഘാടനം ചെയ്തു. നിരൂപകന്‍ ഡോ. സി ഉണ്ണികൃഷ്ണന്‍ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി.
താലൂക്ക് പ്രസിഡന്‍റ് ആര്‍എസ് അനില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് ശശികുമാര്‍, വൈസ് പ്രസിഡന്റ് ബി ബിനീഷ്,ജോ.സെക്രട്ടറി ആര്‍ . മദനമോഹനന്‍, എക്സിക്യൂട്ടീവ് അംഗം സുജാകുമാരി എന്നിവര്‍ പ്രസംഗിച്ചു.

































