ഇടുക്കി. ഇരട്ടയാറിലാണ് സംഭവം. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് ഇരട്ടയാർ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയിൽ സജയനെ കട്ടപ്പന പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ സജയൻ രാഹുലിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം
റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചാണ് പോലിസ് സ്ഥലത്തെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സജയനെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുക്കും




































