27.2 C
Kollam
Wednesday 15th July, 2026 | 10:53:47 AM
Home News Breaking News ടിക്കറ്റ് ബുക്കിങ് തടസപ്പെടുന്നുവെന്ന് പരാതികൾ… കാപ്ച ഒഴിവാക്കി റെയിൽവേ മന്ത്രാലയം

ടിക്കറ്റ് ബുക്കിങ് തടസപ്പെടുന്നുവെന്ന് പരാതികൾ… കാപ്ച ഒഴിവാക്കി റെയിൽവേ മന്ത്രാലയം

ട്രെയിൻ ബുക്കിങ് പലപ്പോഴും സങ്കീർണമാക്കുന്നത് വെരിഫിക്കേഷന് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള കാപ്ചകളാണ്. കാപ്ച മനസിലാക്കാൻ കഴിയാതെ ടിക്കറ്റ് ബുക്കിങ് തടസപ്പെടുന്നുവെന്ന പരാതകൾ വർധിച്ചതോടെ ഇത് ഒഴിവാക്കിയിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. ഇനി മുതൽ കാപ്ച നൽകാതെ എട്ട് ക്ലിക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

യാത്രികന്‍റെ ആധാർ നമ്പർ നൽകിയുള്ള വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയതോടെയാണ് ഇനി മുതൽ കാപ്ച നൽകേണ്ട എന്ന തീരുമാനത്തിലെത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കംപ്യൂട്ടർ പ്രോഗ്രാം അല്ല എന്ന് ഉറപ്പ് വരുത്താനാണ് കാപ്ച ടൈപ്പ് ചെയ്ത് നൽകാൻ ആവശ്യപ്പെട്ടിരുന്നത്.

ഐ.ആർ.ടി.സി സൈറ്റിൽ ഇന്ന മുതൽ ബുക്കിങ് ശേഷിവർധിപ്പിക്കുന്നതുൾപ്പെടെ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. നിലവിലെ സംവിധാനത്തിന് മിനിറ്റിൽ ഏകദേശം 32,000 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നത്. ഇത് മിനിറ്റിൽ 1.5 ലക്ഷമാക്കി ഉയർത്തുമെന്ന് അദ്ദേഹം അറിയിച്ചു. നലിവിൽ 4 ലക്ഷം ഇൻക്വയറികളാണ് സൈറ്റ് കൈകാര്യം ചെയ്യുന്നത് ഇതേ നാൽപ്പത് ലക്ഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here