27 C
Kollam
Thursday 15th October, 2026 | 02:53:18 AM
Home News Kerala തന്‍റെ ചിത്രം മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയുമായി നടി അന്ന രേഷ്മ രാജൻ

തന്‍റെ ചിത്രം മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയുമായി നടി അന്ന രേഷ്മ രാജൻ

തൃശൂര്‍: തന്‍റെ ചിത്രം മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയുമായി നടി അന്ന രേഷ്മ രാജൻ. ചിത്രം പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയാ അക്കൌണ്ടിന്‍റെ വിശദവിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇവർക്കെതിരെ ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേരളാ പൊലീസിനോടും സൈബർ സെല്ലിനോടും നടി ആവശ്യപ്പെട്ടു.
നേരത്തെ ആറ്റുകാല്‍ പൊങ്കാലക്കിടെ തന്‍റെ വീഡിയോകളും ചിത്രങ്ങളും എടുത്ത് അനാവശ്യമായി പ്രചരിപ്പിച്ചതിനെതിരെ അന്ന രംഗത്തെത്തിയിരുവന്നു. പൊങ്കാലയിടാനെത്തിയ അന്നയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.