31 C
Kollam
Wednesday 30th September, 2026 | 03:31:34 PM
Home News Kerala ദിൻഷയുടെ കൊലപാതകം വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നാണെന്ന് പ്രതിയുടെ മൊഴി

ദിൻഷയുടെ കൊലപാതകം വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നാണെന്ന് പ്രതിയുടെ മൊഴി

പത്തനംതിട്ടയിൽ റിസ്പഷനിസ്റ്റ് ദിൻഷയുടെ കൊലപാതകം വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നാണെന്ന് പ്രതിയുടെ മൊഴി. പത്തനംതിട്ട കോഴഞ്ചേരി മാരാമൺ ഹോട്ടൽ ആൻഡ് റിസോർട്ട് ബാറിൽ റിസപ്ഷൻ ട്രെയിനിയായി ജോലി ചെയ്തിരുന്ന കൊല്ലം കുളത്തൂപ്പുഴ സ്വദേശി ദിൻഷ (20) ചൊവ്വ ഉച്ചയ്ക്ക് 2 മണിയോ‌ടെയാണ് കൊല്ലപ്പെട്ടത്. കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയിൽ ജിത്തു (28) വാണ് പ്രതി.


റിസോർട്ടിലേയ്ക്ക് എത്തിയ പ്രതി ജോലി ചെയ്തുകൊണ്ടിരുന്ന ദിൻഷയെ പുറത്തേയ്ക്ക് വിളിച്ചിറക്കുകയും സമീപത്തെ മരച്ചുവട്ടിൽ നിന്ന് സംസാരിക്കുന്നതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ദിൻഷയുടെ കഴുത്തിലാണ് ജിത്തു ആദ്യം കത്തി കുത്തിയിറക്കിയത്. ഇതോടെ പ്രതിരോധിക്കാനും ദിൻഷയ്ക്ക് സാധിച്ചില്ല. നിലത്തുവീണ ദിൻഷയെ പ്രതി നാലഞ്ചു തവണ കുത്തി.


ആക്രമണം കണ്ട് ജീവനക്കാർ ഓടിയെത്തിയെങ്കിലും അവരെയെല്ലാം കത്തിവീശി ഭീഷണിപ്പെടുത്തി. ശേഷം റിസോർട്ടിലെ എല്ലാ ജീവനക്കാരും കൂടി എത്തിയാണ് പ്രതി ജിത്തുവിനെ കീഴടക്കി കെട്ടിയിട്ടു. തുടർന്നാണ് ദീൻഷയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഈ സമയം ജീവനുണ്ടായിരുന്നുവെന്ന് റിസോർട്ട് ജീവനക്കാർ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ദിൻഷ മരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ജിത്തു തന്നെ ശല്യം ചെയ്തിരുന്നതായി ദിൻഷ പിതാവിനെ അറിയിച്ചിരുന്നതായി പിതൃസഹോദരനും വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here