29.9 C
Kollam
Sunday 4th October, 2026 | 02:28:49 PM
Home News Breaking News ആർ ശ്രീലേഖ രാജിയിൽ നിന്നു പിന്നോട്ട്,കൗൺസിലറായി തന്നെ തുടരുമെന്ന് മേയർ വി വി രാജേഷ്

ആർ ശ്രീലേഖ രാജിയിൽ നിന്നു പിന്നോട്ട്,കൗൺസിലറായി തന്നെ തുടരുമെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം. ശാസ്‌തമംഗലം കൗൺസിലറും മുൻഡിജിപിയുമായ ആർ ശ്രീലേഖ രാജിയിൽ നിന്നു പിന്നോട്ട് .
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകൾക്കൊടുവിലാണ് രാജി തീരുമാനത്തിൽ നിന്നു പിന്മാറുന്നത്. ശ്രീലേഖ കൗൺസിലറായി തന്നെ തുടരുമെന്ന് മേയർ വി വി രാജേഷ് അറിയിച്ചു

ഒടുവിൽ എല്ലാം ഡീൽ ആയി. തല്ക്കാലം മുൻ ഡിജിപി ശ്രീലേഖ ശാസ്തമംഗലം കൗൺസിലറായി തന്നെ തുടരും. സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടലുകൾക്ക് ഒടുവിൽ ശ്രീലേഖ രാജി തീരുമാനത്തിൽ നിന്നും പിന്മാറുന്നു.രാജികത്ത് നൽകിയിട്ടില്ലന്ന് മേയർ വി വി രാജേഷ്.

എന്നാൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശ്രീലേഖ പങ്കുവെച്ച രാജി സന്നദ്ധ സന്ദേശത്തെ കുറിച്ച് ചോദിക്കുമ്പോൾ മേയറുടെ മറുപടി ഇങ്ങനെ .

മേയർ ആകാൻ കഴിഞ്ഞില്ല. പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ കനത്ത തോൽവിയും ഏറ്റുവാങ്ങി. ഇത് ശ്രീലേഖയ്ക് ഏൽപ്പിച്ചത് വലിയ പ്രഹരമായിരുന്നു. പിന്നീടുണ്ടായിരുന്ന ഏക പ്രതീക്ഷ ദേശീയ വനിതാ കമ്മീഷൻ അംഗത്വമായിരുന്നു. അതിലും പരിഗണിക്കാതായതോടെയാണ് രാജി ഭീഷണി. ശ്രീലേഖയെ സമാധാനപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാനുള്ള നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here