29.9 C
Kollam
Sunday 4th October, 2026 | 02:28:51 PM
Home News Breaking News കുടുംബശ്രീയിലെ മുഴുവന് കരാർ ജീവനക്കാരെയും രണ്ടുമാസത്തിനുള്ളില് പിരിച്ചുവിടുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടറുടെ ഉത്തരവ്

കുടുംബശ്രീയിലെ മുഴുവന് കരാർ ജീവനക്കാരെയും രണ്ടുമാസത്തിനുള്ളില് പിരിച്ചുവിടുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടറുടെ ഉത്തരവ്

തിരുവനന്തപുരം.കുടുംബശ്രീ യിലെ മുഴുവന് കരാർ ജീവനക്കാരെയും രണ്ടുമാസത്തിനുള്ളില് പിരിച്ചുവിടുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടറുടെ ഉത്തരവ്.. പ്രാവര്ത്തികമായാല് അഞ്ഞൂറിലധികം ജീവനക്കാരെ ബാധിക്കുന്ന തീരുമാനത്തിെതിരെ പ്രതിപക്ഷം രംഗത്തുവന്നുകഴിഞ്ഞു. അതെസമയം പിരിച്ചുവിടല് രാഷ്ട്രീയ പ്രേരിത നിയമനങ്ങളില് മാത്രമായിരിക്കുമെന്ന് മന്ത്രി കെ എം ഷാജി പ്രതികരിച്ചു..

കരാറിലെത്തിയ ജീവനക്കാരുടെ കാലാവധി ഡിസംബര് 31 വരെ അല്ലെങ്കില് ആ തസ്ജതികയിലെക്ക് പുതിയ നിയമനം വരുന്നതുവരെ ഏതാണോ ആദ്യം അതനുസരിച്ച് പുറത്തുപോകണം. ഇതാണ് എക്സിക്യൂട്ടീവ് ഡയറക്ടര് വി വിഗ്നേശ്വരിയുടെ ഉത്തരവ്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്മാര് മുതല് താഴെ തട്ടിലുള്ള ജീവനക്കാര് വരെ എല്ലാവരെയും ഇത് ബാധിക്കും. പലരും രണ്ടുപതിറ്റാണ്ടിനടുത്ത് ജോലി ചെയ്തവര്. കഴിഞ്ഞ പത്തുവർഷത്തിനിടെ കയറികൂടിയവര് കുറച്ചുമാത്രം. തീരുമാനം കുടുംബശ്രിയുടെ താളം തെറ്റിക്കുമെന്ന് പ്രതിപക്ഷം

രാഷ്ട്രീയ പ്രേരിത നിയമനങ്ങല് കുറെയുണ്ടെന്ന് പറയുന്നു മന്ത്രി കെ എം ഷാജി. ഇവരെയാണ് ഉത്തരവ് ബാധിക്കുക. കൂട്ടപിരിച്ചുവിടലുണ്ടാകില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്

നടപടികളുമായി മുന്നോട്ട് പോയാല് നിയമപരമായി നേരിടാനും ജീവനക്കാര് ആലോചിക്കുന്നുണ്ട്. സർക്കാറിൻ്റെ അടുത്ത നീക്കത്തെ ആശ്രയിച്ചിരിക്കുമിത്.

LEAVE A REPLY

Please enter your comment!
Please enter your name here