പാലക്കാടും മലപ്പുറത്തും സിപിഐഎം ജില്ലാ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പാലക്കാട് പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടായെന്ന് തുറന്നു സമ്മതിക്കുമ്പോൾ മലപ്പുറത്ത് ന്യൂനപക്ഷ സമുദായങ്ങൾ പാർട്ടിയിൽ നിന്ന് അകന്നന്നാണ് കമ്മിറ്റിയിലെ പ്രവർത്തന റിപ്പോർട്ട്. പാലക്കാട് കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും ജില്ലാ നേതൃത്വത്തിനെതിരെയും വിമർശനം ഉയർന്നു
പാലക്കാട് ജില്ലാ വിപുലീകൃത കമ്മിറ്റി സമാപന ദിവസം നടന്ന ചർച്ചയിലാണ് നേതാക്കൾക്ക് എതിരെ അതിരൂക്ഷ വിമർശനം.
പിണറായി വിജയനും എംവി ഗോവിന്ദനുമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നാണ് വിമർശനം. 10 വർഷത്തെ ഭരണത്തിലെ പോരായ്‌മകൾ ജനങ്ങളിൽ നിന്നും അകലാൻ കാരണമായി. അതിനുപുറമേ ജില്ലയിലെ സിറ്റിംഗ് സീറ്റുകൾ അടക്കം നഷ്ടപ്പെട്ടതിൽ ജില്ലാ സെക്രട്ടറിക്കെതിരെയും വിമർശനം ഉയർന്നു. പാലക്കാട് ജില്ലാ സെക്രട്ടറിക്ക് പക്വതയില്ലെന്നും വിഭാഗീയതയും വിമത നീക്കവും തടയാൻ കഴിഞ്ഞില്ലെന്നും ഇതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയും കോങ്ങാടും ചിറ്റൂരും പരാജയപ്പെടാൻ കാരണമെന്നും ചർച്ചയിൽ വിമർശനം. .എന്നാൽ അതെ സമയം പികെ ശശി പാർട്ടി വിട്ടത് ഗുണം ചെയ്തെന്നു മണ്ണാർക്കാട്ട് സംഘടന സംവിധാനം മെച്ചപ്പെട്ടെന്നും അഭിപ്രായം ഉയർന്നു.
ഇന്നലെ ജില്ലാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ജില്ലയിൽ പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടെന്ന് തുറന്ന് സമ്മതിച്ചിരുന്നു. athe samayam പൊന്നാനിയിൽ തെരഞ്ഞെടുപ്പിൽ ഉണ്ടായ വീഴ്ചകളും മറ്റും ചർച്ചയായിടയായി.. ന്യൂനപക്ഷ സമുദായങ്ങൾ പാർട്ടിയിൽ നിന്ന് അകന്നന്നാണ് കമ്മിറ്റിയിലെ പ്രവർത്തന റിപ്പോർട്ട്. കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾക്ക് നേതൃത്വം ഇന്ന് മറുപടി പറയും. ഇന്നലെ പൊന്നാനി മുൻ mla പി നന്ദകുമാറിന്റെ മലപ്പുറം മതമൗലിക വർഗീയവാദികളുടെ ഒരു കൂടാണെന്ന പരാമർശം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സ്വാഗത പ്രസംഗത്തിനിടെയായിരുന്നു പരാമർശം. വിഷയത്തിൽ യൂത്ത് ലീഗും, എം എസ് എഫും പൊന്നാനി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. .പാലക്കാട്ടെയും മലപ്പുറത്തെയും ജില്ലാ കമ്മിറ്റികൾക്ക് ഇന്ന് സമാപനം ആവും.
വൈകീട്ട് നിളയോര അരലക്ഷം പേരുടെ റാലിയുടെയും പൊതു സമ്മേളനത്തോടെയും ആവും സമാപനം. പൊന്നാനിയിൽ പിണറായി വിജയനും പാലക്കാട് എം വി ഗോവിന്ദനും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും..




































