26.3 C
Kollam
Wednesday 11th November, 2026 | 09:07:24 AM
Home News Breaking News ‘സോണിയ ഗാന്ധിയുടെ വാദങ്ങൾ കളവ്’; ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ ആയുധമാക്കി ബിജെപിയും...

‘സോണിയ ഗാന്ധിയുടെ വാദങ്ങൾ കളവ്’; ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും

Advertisement

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകം ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും. 1984ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് സോണിയ ഗാന്ധിയുടെ വാദങ്ങൾ കളവാണെന്നാണ് ബിജെപിയും ആം ആദ്മി പാർട്ടിയും ആരോപിക്കുന്നത്.

Also Read: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് രണ്ടുമരണം; രണ്ടു പേരുടെ നില ഗുരുതരം

കലാപം തുടങ്ങിയപ്പോൾ രാജീവ് ഗാന്ധി ഡൽഹിയിൽ സേനയെ വിന്യസിക്കാൻ ഉത്തരവ് നൽകിയെന്ന വാദം സിഖ് ആക്ടിവിസ്റ്റുകളും തള്ളി. കലാപത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനുകൾ സേനയെ വിന്യസിക്കാത്തതിന് സർക്കാരിനെ വിമർശിച്ചിരുന്നു എന്ന് അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക പറയുന്നു.

ഇന്ദിരാഗാന്ധി ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെക്കുറിച്ച് പ്രകടിപ്പിക്കാത്ത പശ്ചാത്താപം സോണിയ എങ്ങനെ ഇപ്പോൾ എഴുതിയതെങ്ങനെയെന്ന് ആം ആദ്മി പാർട്ടി ചോദിക്കുന്നു. സോണിയ ഗാന്ധിയുടെ പുസ്തകം മുസ്ലിം വോട്ട് ബാങ്കിൽ കേന്ദ്രീകരിക്കുന്നത് മാത്രമെന്ന് ബിജെപിയും ആരോപിക്കുന്നു. മേനക ഗാന്ധിയുമായി കടുത്ത ഭിന്നത ഉണ്ടായിരുന്നുവെന്ന് സോണിയാ ഗാന്ധി തന്‍റെ പുസ്തകത്തിൽ തുറന്നെഴുതിയിരുന്നു. കുടുംബത്തിൽ സമാധാനം നിലനിർത്താൻ ആദ്യമൊക്കെ മേനകയുടെ വഴക്കുകൾ അവഗണിച്ചു, എന്നാൽ പിന്നീട് താനും മറുപടി നൽകിത്തുടങ്ങിയെന്നും സോണിയ ഗാന്ധി ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ എന്ന പുസ്തകത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here