26.3 C
Kollam
Wednesday 11th November, 2026 | 09:06:00 AM
Home News Kerala നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് രണ്ടുമരണം; രണ്ടു പേരുടെ നില ഗുരുതരം

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് രണ്ടുമരണം; രണ്ടു പേരുടെ നില ഗുരുതരം

Advertisement

പാലക്കാട് : പാലക്കാട് കുളപ്പുള്ളി പാതയിൽ മനിശ്ശീരിയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലും മരത്തിലുമിടിച്ച് രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ സൗത്ത് പനമണ്ണ സ്വദേശി വൈശാഖ്, വാസു എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച അർദ്ധരാത്രി 12 : 30 ഓടെയാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർക്ക് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈശാഖാണ് കാർ ഓടിച്ചിരുന്നത് എന്നാണ് വിവരം
പനമണ്ണ, കണ്ണിയംപുറം സ്വദേശികളായ നിതിൻ, ഗോവിന്ദ്, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. അമിത വേഗതയിൽ വാണിയംകുളം ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച ശേഷം മരത്തിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കാർ പൂർണമായും തകർന്നു. ഷൊർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചു പേരെയും പുറത്തെടുത്തത്. പരിക്കേറ്റ മൂന്നുപേർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here