26.6 C
Kollam
Thursday 26th November, 2026 | 08:31:53 PM
Home News Breaking News ചക്കക്കൊമ്പൻ ഇപ്പോഴും ഏലത്തോട്ടത്തിൽ; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു, ദൗത്യം തുടരുന്നതിൽ നാളെ കൂടിയാലോചന

ചക്കക്കൊമ്പൻ ഇപ്പോഴും ഏലത്തോട്ടത്തിൽ; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു, ദൗത്യം തുടരുന്നതിൽ നാളെ കൂടിയാലോചന

Advertisement

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും ഫലം കണ്ടില്ല. ആന, വൈകിട്ട് മൂന്നരയോടെ ദൗത്യസംഘത്തിന് തൊട്ടടുത്ത് എത്തിയെങ്കിലും, ഡാർട്ടിംഗിന് അനുകൂലമായ സാഹചര്യം ആയിരുന്നില്ല. ഏലക്കാട്ടിൽ നിന്ന ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം അഞ്ച് മണിയോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.ആന നിന്നത് ജനവാസ മേഖലയ്ക്ക് അടുത്തെന്നതും പ്രതിസന്ധിയായി. ദൗത്യം നാളെയും തുടരും.

Also Read: 9 സെറ്റുകളിലായി 45 ഡിസൈനർ ആഭരണങ്ങൾ, തിരുപ്പതി ചരിത്രത്തിൽ ആദ്യം, 121 കിലോ സ്വർണം സംഭാവന നൽകി ഭക്തൻ

തുടർച്ചയായ രണ്ടാം ദിവസവും ദൗത്യസംഘത്തിന് പിടികൊടുക്കാതെ ചക്കക്കൊമ്പൻ. രാവിലെ അഞ്ച് മണിയോടെ ചെമ്പകത്തൊഴുകുടി ഭാഗത്ത് ആനെയെ ലൊക്കേറ്റ് ചെയ്തിരുന്നു. ആനയിറങ്കൽ ജലാശയത്തിന് തൊട്ടടുത്തുള്ള സ്ഥലമായതിനാൽ മയക്കുവെടി വയ്ക്കൽ നടന്നില്ല. ഉച്ചക്ക് 12 മണി വരെ ഇവിടെ തുടർന്ന ചക്കക്കൊമ്പൻ, 301 കോളനി ഭാഗത്തേക്ക് ജലാശയം നീന്തി കടന്നു. പിന്നാലെ ദൗത്യസംഘവും. ഇതിനിടെ ആന ദൗത്യസംഘത്തിന് നേരെ തിരിഞ്ഞു. 301ലെ അങ്കണവാടിക്ക് സമീപത്തുവച്ച് ആന ചോലക്കുള്ളിലേക്ക് കടന്നു.

അര മണിക്കൂർ ദൗത്യസംഘത്തിൻ്റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നില്ല. മൂന്നരയോടെ ചെമ്പകത്തൊഴുകുടി ഭാഗത്തെ ഏലത്തോട്ടത്തിൽ വീണ്ടുമെത്തി. ജലാശയത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഈ സ്ഥലം മയക്കുവെടി വയ്ക്കാൻ ഏറെ അനുയോജ്യമായിരുന്നു. എന്നാൽ ഏലം ചെടികൾ മിഷന് ബുദ്ധിമുട്ടായി. ചക്കകൊമ്പനെ പടക്കം പൊട്ടിച്ച് എങ്ങനെയും ഏലത്തോട്ടത്തിൽ നിന്ന് മാറ്റാനായി ശ്രമം. അഞ്ച് മണിയോടെ വെളിച്ചം പോയപ്പോൾ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here