26.6 C
Kollam
Thursday 26th November, 2026 | 08:29:28 PM
Home News Local ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Advertisement

ഓയൂർ: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണവും ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ച കേസിൽ പ്രതിയെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കരീപ്ര ചൊവ്വള്ളൂർ പ്രേംവിലാസത്തിൽ റെനി (33) ആണ് പിടിയിലായത്.

കരിങ്ങന്നൂർ കോവിൽകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ച പ്രതി ഓഫീസ് മുറിയും കുത്തിത്തുറന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 1,000 രൂപയും കവർന്നു. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് നൽകിയ പരാതിയിൽ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ടാപ്പിങ് തൊഴിലാളിയായ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന കരിങ്ങന്നൂർ വേക്കൽ മഠത്തിവിള വീട്ടിൽനിന്നാണ് പോലീസ് പിടികൂടിയത്.

കരിങ്ങന്നൂർ രാംനിവാസിൽ തുളസീദായിയുടെ വീടിന്റെ ടെറസിൽ ഉണക്കാനിട്ടിരുന്ന 54 റബർ ഷീറ്റുകളും കരിങ്ങന്നൂർ പുതുശ്ശേരി ഷിജാവിലാസിൽ മുരളീധരന്റെ വീട്ടിൽനിന്ന് 85 റബർ ഷീറ്റുകളും ഇയാൾ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ മോഷണവസ്തുക്കൾ കണ്ടെത്തി.

കഴിഞ്ഞ എട്ടുവർഷമായി വീട്ടുകാരുമായി പിണങ്ങി വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചുവരികയാണ് ഇയാൾ. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

പൂയപ്പള്ളി എസ്.എച്ച്.ഒ വിഷ്ണു, എസ്.ഐ മനോജ്, ജി.എസ്.ഐ ശ്രീലാൽ, എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ സാബുലാൽ, അമിൽ പ്രസാദ്, വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here