കൊട്ടാരക്കര: ടാറ്റാ സുമോ ബൈക്കില് ഇടിച്ച് ബൈക്ക് യാത്രികനായ എസ്ഐക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നെടുമണ്കാവ് സ്വദേശി കൃഷ്ണകുമാറിനാണ് പരിക്കേറ്റത്. കൊട്ടാരക്കര-ഓയൂര് റോഡില് തൃക്കണ്ണമംഗലില് കഴിഞ്ഞദിവസം വൈകിട്ട് 6-ഓടെയായിരുന്നു അപകടം.
കൊട്ടാരക്കരയില് നിന്ന് ഓയൂര് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില് എതിര്ദിശയില് നിന്ന് വന്ന ടാറ്റാ സുമോ നിയന്ത്രണംവിട്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ചതിനെ തുടര്ന്ന് കൃഷ്ണകുമാര് ഓടയിലേക്ക് വീഴുകയായിരുന്നു.



























