26.3 C
Kollam
Saturday 31st October, 2026 | 09:28:01 AM
Home News Breaking News കസ്റ്റംസ് പിടിച്ച സ്വര്‍ണം സഹിതം വിലക്കുറവില്‍ വാങ്ങാം,അരക്കോടി തട്ടിയ കേസ് പൊലീസ് അന്വേഷിക്കുന്നു

കസ്റ്റംസ് പിടിച്ച സ്വര്‍ണം സഹിതം വിലക്കുറവില്‍ വാങ്ങാം,അരക്കോടി തട്ടിയ കേസ് പൊലീസ് അന്വേഷിക്കുന്നു

Advertisement

കൊച്ചി.കസ്റ്റംസ് വിഭാഗം പിടിച്ചെടുത്ത സ്വർണ്ണം, ആഡംബര വാഹനങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് നൽകുമെന്നും വൻ ലാഭവിഹിതവും കമ്മീഷനും വാഗ്ദാനം ചെയ്തും 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്തു. പുത്തൻകുരിശ് സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം, കോഴിക്കോട് സ്വദേശികളായ ആറുപേർക്കെതിരെഎഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കസ്റ്റംസ് കമ്മീഷണർ, ബാങ്ക് മാനേജർ, റൂറൽ എസ്‌പി, കസ്റ്റംസ് പാനൽ അഭിഭാഷകർ തുടങ്ങിയ ഉയർന്ന പദവികൾ വ്യാജമായി ചമച്ചാണ് പ്രതികൾ പരാതിക്കാരിയുടെ വിശ്വാസ്യത നേടിയെടുത്തത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമായി പ്രതികൾ തുക കൈപ്പറ്റുകയായിരുന്നു. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.