29.4 C
Kollam
Friday 11th September, 2026 | 04:45:18 PM
Home News Breaking News കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം വടകര സ്‌ക്വാഡ് എന്ന വാട്ട്‌സ് ആപ് ഗ്രൂപ്പിലേക്ക്

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം വടകര സ്‌ക്വാഡ് എന്ന വാട്ട്‌സ് ആപ് ഗ്രൂപ്പിലേക്ക്

കോഴിക്കോട്.കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം വടകര സ്‌ക്വാഡ് എന്ന വാട്ട്‌സ് ആപ് ഗ്രൂപ്പിലേക്ക്.ഗ്രൂപ്പിൻ്റെ 5 അഡ്‌മിൻമാരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.വ്യാജ സ്‌ക്രീൻഷോട്ട് ആദ്യമെത്തിയത് വടകര സ്‌ക്വാഡ് വാട്ട്സ് അപ് ഗ്രൂപ്പിലെന്ന് പൊലിസ് വിലയിരുത്തൽ.നേരത്തെ ചോദ്യം ചെയ്ത ജിതിൻ ഭാസ്കരന് സ്ക്രീൻഷോട്ട് നിർമ്മിച്ചതിൽ പങ്കുണ്ടോയെന്ന് പരിശോധന.

ഇന്ന് ചോദ്യം ചെയ്ത ഗ്രൂപ്പ് അഡ്മിന്മാരിൽ Dyfi ബ്ലോക്ക് കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവർ.വിവാദ സ്ക്രീൻ ഷോട്ടിനു പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കും. പോസ്റ്റ് ഷെയര് ചെയ്ത മുതിർന്ന സിപിഐഎം നേതാക്കൾക്കും നോട്ടീസ് നൽകിയേക്കും.