27.4 C
Kollam
Wednesday 10th June, 2026 | 08:22:17 PM
Home News Kerala തനിക്ക് പിണറായിവിജയന്‍റെ പിആര്‍ഒ , ഷിബു ബേബിജോണ്‍ ഒന്നു ഞെട്ടി

തനിക്ക് പിണറായിവിജയന്‍റെ പിആര്‍ഒ , ഷിബു ബേബിജോണ്‍ ഒന്നു ഞെട്ടി

Advertisement

തിരുവനന്തപുരം.വനം മന്ത്രിക്ക് അതൃപ്തി പ്രകടിപ്പിച്ചതോടെ ഉദ്യോഗസ്ഥനെ മാറ്റി. വനം വകുപ്പ് പി ആർ ഓ എ സി അഭിലാഷിനെയാണ് മാറ്റിയത്. അഭിലാഷ് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ വിഭാഗം PRO ആയിരുന്നു

താൻ അറിയാതെയാണ് അഭിലാഷിന്റെ നിയമനം എന്ന് വനം വകുപ്പ് മന്ത്രി. അത് അംഗീകരിക്കാൻ ആകില്ലെന്ന് നിലപാടെടുത്തതോടെയാണ് അഭിലാഷിനെ മാറ്റിയത്. പിണറായി ഭരണകാലത്തെ പലരും നിര്‍ണായക പോസ്റ്റുകളില്‍ തുടരുന്നത് അധികാമേല്‍ക്കലും അതിനുപിന്നാലെ വന്നു വീഴുന്ന വന്‍ തിരക്കിലും പലരും അറിഞ്ഞിട്ടില്ല. ഇടതു മന്ത്രി സഭയുടെ നയപരിപാടികള്‍ ആവര്‍ത്തിക്കാതിരിക്കാനും അസമയത്ത് പാരവരാതിരിക്കാനും ഇവരെ പാടേ മാറ്റിപ്രതിഷ്ഠിക്കുക എന്ന നയമാണ് മന്ത്രിമാര്‍ പൊതുവേ എടുത്തത്. എന്നാല്‍ അസാധാരണ മെയ്വഴക്കത്തോടെ പലരും ഇപ്പോഴും പലപോസ്റ്റുകളിലുമുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here