26.3 C
Kollam
Saturday 31st October, 2026 | 09:42:12 AM
Home News Breaking News മോശം കാലവസ്ഥ,ഇന്ത്യാസഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റി

മോശം കാലവസ്ഥ,ഇന്ത്യാസഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റി

Advertisement

ന്യൂഡെല്‍ഹി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റി. മോശം കാലവസ്ഥയെ തുടർന്നാണ് നടപടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ തന്നെ പ്രതിഷേധ സഭ നടത്തും. മറ്റന്നാളാണ് ഇന്ത്യ മുന്നണിയുടെ മഹാറാലി.


ഇന്നലെ രാത്രി മുതൽ ഡൽഹിയിൽ പെയ്തത് കനത്ത മഴയാണ്. മഴ തോരാതെ നിന്നതോടെയാണ് പരിപാടി നാളത്തേക്ക് മാറ്റാൻ ഇന്ത്യ സഖ്യം തീരുമാനിച്ചത്. വൈകിട്ട് 3.30 ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഗ്യാനേഷ് കുമാറിന് എതിരെ പരസ്യ വിചാരണ നടത്താനായിരുന്നു തീരുമാനം.

പാർലമെന്ററി നടപടിക്രമങ്ങളുടെ അതേ മാതൃകയിൽ ജനകീയ കുറ്റ വിചാരണ നാളെ നടത്തും .ഖർഗെ അവതരിപ്പിക്കുന്ന ഇംപീച്ച്മെന്റ് പ്രമേയം ചർച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ മറുപടിയോടെ പാസ്സാക്കും. അതിനിടെ
ഇന്ത്യ സഖ്യത്തിനെതിരെ ബിജെപി അനുകൂലികൾ മോക്ക് പാർലമെൻ്റ് സംഘടിപ്പിച്ചു

അതിനിടെ രാംലീല മൈതാനത്തെ മഹാറാലി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഡൽഹയിൽ ഒരുക്കിയിട്ടുള്ളത്. അതിനിടെ നവംബർ ഒന്നിലെ മഹാ റാലി മാറ്റണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടന ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി സോണിയ ഗാന്ധിക്ക് കത്തയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here