Advertisement
കാസർകോട്: പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പ് സ്റ്റാറ്റസാക്കിയ സംഭവത്തിൽ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുതിയാക്കലിനെ സ്ഥാനത്തുനിന്ന് മാറ്റി. പി.വി. രാജേന്ദ്രനാണ് പുതിയ ഏരിയാ സെക്രട്ടറി. എന്നാൽ മധു സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം മധു വാട്സാപ്പ് സ്റ്റാറ്റസാക്കിയെന്നാണ് ആരോപണം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മധുവിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രവർത്തകർ പാർട്ടിക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. അതേസമയം, നടപടിയെടുത്തതല്ലെന്നും മധു സ്വയം രാജിവെച്ചതാണെന്നുമാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.


























