Advertisement
ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. 6,45,685 പേർ ഇപ്പോഴും പുറത്താണ്. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ ഇവരെ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽനിന്ന് സർക്കാർ ഒഴിവാക്കിയേക്കും.
കഴിഞ്ഞവർഷം മസ്റ്ററിങ് നടത്തിയാണ് 66,57,256 പേരുടെ പട്ടിക അന്തിമമായി അംഗീകരിച്ചത്. ഇതിൽനിന്ന് ആറുലക്ഷത്തിലേറെപ്പേർ ഒഴിവാക്കപ്പെടുന്നു എന്നതിനർഥം ഇത്രയുംപേർ മരിച്ചവരാകില്ല എന്നുറപ്പാണ്. മസ്റ്ററിങ് പൂർത്തിയാക്കിയവർക്കേ പെൻഷനുള്ളൂ എന്ന് സർക്കാർ നിലപാടെടുത്താൽ ലക്ഷക്കണക്കിനുപേർ ക്ഷേമ പെൻഷനുകളിൽനിന്ന് പുറത്താകും.


























