27.7 C
Kollam
Wednesday 18th November, 2026 | 09:04:09 AM
Home News Breaking News മാനവീയം ആരുടെയും സ്വകാര്യ സ്വത്തല്ല,ചിലർ അത് കുറച്ച് മുദ്രാവാക്യം വിളിച്ച് തങ്ങളുടെ സ്വകാര്യ സ്വത്താണ് എന്ന...

മാനവീയം ആരുടെയും സ്വകാര്യ സ്വത്തല്ല,ചിലർ അത് കുറച്ച് മുദ്രാവാക്യം വിളിച്ച് തങ്ങളുടെ സ്വകാര്യ സ്വത്താണ് എന്ന തരത്തിൽ വരുത്തി തീർക്കുന്നു, വിവി രാജേഷ്

Advertisement

തിരുവനന്തപുരം. മാനവീയം ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും,ചിലർ കുറച്ച് മുദ്രാവാക്യം വിളിച്ച് തങ്ങളുടെ സ്വകാര്യ സ്വത്താണ് എന്ന തരത്തിൽ വരുത്തി തീർക്കുന്നു, വിവി രാജേഷ് മാനവീയം വിഷയത്തിൽ വ്യക്തത വരുത്തുകയായിരുന്നു മേയർ .

കലാകാരന്മാരോട് എനിക്ക് വിയോജിപ്പില്ല. തിരുവനന്തപുരം മേയർ വി വി രാജേഷ് പറഞ്ഞു. പുഷ്പവതിയുമായി ബന്ധപ്പെട്ട പരിപാടി എന്ന് പറഞ്ഞ് ഒരു അപേക്ഷയും ആരും തന്നിട്ടില്ല. പുഷ്പവതിയുടെ പേര് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു

പാളയം മാർക്കറ്റ് ചിലർ കയ്യടക്കി വച്ചിരുന്നത് പോലെ മാനവീയവും കയ്യടക്കാൻ അനുവദിക്കില്ല. അങ്ങനെയുള്ള പരാതികൾ ലഭിച്ചിരുന്നു. രജത ജൂബിലി സമിതി എന്ന് കണ്ടതിനാലാണ് അനുമതി തടഞ്ഞത്

കോർപ്പറേഷൻ ഭരിക്കുന്നത് മേയറാണ്. അപ്പോൾ തീരുമാനങ്ങൾ എടുക്കാൻ എനിക്കാണ് അധികാരം. നിരവധി കലാകാരന്മാർക്ക് മാനവീയത്ത് അവസരങ്ങൾ ഉണ്ട്. ഒരു സംഘടന എന്ന് പറയുമ്പോൾ ഔദ്യോഗിക രേഖകൾ വേണം ഇവിടെ അതില്ല

ഒരു മീറ്റിങ്ങോ മിനിറ്റ്സ് രേഖകൾ പോലും ഇല്ലെന്നും മേയര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here