തിരുവനന്തപുരം കോർപ്പറേഷനിൽ രാഷ്ട്രീയ നാടകം.വ്യാജ ഒപ്പ് ആരോപണം ഉന്നയിച്ച പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക്കിനെതിരെ മാനനഷ്ട കേസുമായി മേയർ വി വി രാജേഷ്. 5 കോടി രൂപ മാനനഷ്ട തുകയായി നൽകണമെന്ന് ആവശ്യം. അതേസമയം വാഴോട്ടുകോണം കൗൺസിലർ ആർ സുഖ തന്റെ ഒപ്പ് വ്യാജമായി കൗൺസിലർ രേഖകളിൽ ചേർത്തുവെന്ന് ആരോപണത്തിൽ മേയറെയും നഗരസഭാ സെക്രട്ടറിയെയും , സുഗതനെയും പ്രതി ചേർത്ത് കേസെടുത്ത് പോലീസ് .
വ്യാജ ഒപ്പ് ആരോപണത്തിൽ വി വി രാജേഷ്, നഗരസഭ സെക്രട്ടറി മുഹമ്മദ് ഷാഫി, വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തതിൽ പിന്നാലെയാണ് മേയറുടെ അടുത്ത നീക്കം. വ്യാജ ഒപ്പ് ആരോപണത്തിൽ മാനനഷ്ട കേസ് കൊടുത്താണ് ബിജെപി പ്രതിരോധം തീർക്കുന്നത്. മേയറും സെക്രട്ടറിയും ഗൂഢാലോചന നടത്തി സുഗതന വഴിവിട്ട രീതിയിൽ സഹായം ചെയ്തു എന്നാണ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക്കിന്റെ ആരോപണം.
വിവാദ കൗൺസിൽ യോഗത്തിൽ വെച്ച് ചെമ്പഴന്തി കൗൺസിലർ ഉദയൻ ശബരിനാഥന്റെ കയ്യിൽ നിന്നും ബലംപ്രയോഗിച്ചു വാങ്ങിയ രജിസ്റ്ററിൽ വ്യാജ ഒപ്പായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം . ഭരണസമിതിക്കെതിരെ ഉയർന്ന ആരോപണങ്ങളെ എല്ലാം തള്ളിക്കളഞ്ഞു മുന്നോട്ടുപോകുമ്പോഴാണ് മേയർക്കെതിരെ വ്യാജ ഒപ്പ് ആരോപണത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നത്.


































