29.5 C
Kollam
Saturday 21st November, 2026 | 01:00:02 PM
Home News Breaking News വ്യാജമദ്യ ദുരന്തം: മരണം 15 ആയി; 180ലേറെ പേർ ആശുപത്രിയിൽ, പലരുടെയും നില ഗുരുതരം

വ്യാജമദ്യ ദുരന്തം: മരണം 15 ആയി; 180ലേറെ പേർ ആശുപത്രിയിൽ, പലരുടെയും നില ഗുരുതരം

Advertisement

ഇംഫാൽ: മണിപ്പൂരിലെ ചന്ദേൽ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. മരണസംഖ്യ 17 വരെ ഉയർന്നേക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ സർക്കാർ ഔദ്യോഗികമായി മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തിൽ 180ലേറെ പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ 140ലേറെ പേർ ശിജ ആശുപത്രിയിലും 41 പേർ ബാബിന ആശുപത്രിയിലുമാണ് കഴിയുന്നത്. ചികിത്സയിലുള്ളവരിൽ പലരുടെയും നില ഗുരുതരമാണ്. ദുരന്തത്തിനിരയായവരിൽ ഭൂരിഭാഗവും 32നും 50നും ഇടയിൽ പ്രായമുള്ളവരാണ്.

സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരും രോഗബാധിതരുമായവർ കഴിച്ച മദ്യം കാക്ചിങ് ജില്ലയിലെ സുഗ്നുവിൽനിന്നാണ് എത്തിച്ചതെന്നാണ് ചന്ദേൽ ജില്ലാ പൊലീസിന്റെ വിശദീകരണം. മദ്യം ചന്ദേൽ ജില്ലയിൽ നിർമിച്ചതോ വാറ്റിയെടുത്തതോ അല്ലെന്നും പൊലീസ് വ്യക്തമാക്കി. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളിൽ അഞ്ചെണ്ണം സുഗ്നു പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.

ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് നിർദേശം നൽകി. അടിയന്തര മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സർക്കാർ ജാഗ്രതാ നിർദേശം നൽകി. മദ്യം കഴിച്ചിട്ടുള്ളവർ രോഗലക്ഷണങ്ങൾക്കായി കാത്തുനിൽക്കാതെ എത്രയും വേഗം ചികിത്സ തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here