Advertisement
കോട്ടയം: കോട്ടയത്ത് എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ. ഏറ്റുമാനൂരിൽ ഡയൽ ഡോക്ടർ ഹോം എന്ന ക്ലിനിക്ക് നടത്തുന്ന ഡോക്ടറാണ് പൊലീസിന്റെ പിടിയിലായത്. ഏറ്റുമാനൂർ കിഴക്കുംഭാഗം അരുണോദയം പാറയിൽ വീട്ടിൽ അരുൺ മുരളീധരനെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ ക്ലിനിക്കിൽ നടത്തിയ പരിശോധയിൽ ഇവിടെ സൂക്ഷിച്ചിരുന്ന 0.08 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.




























