27.4 C
Kollam
Tuesday 1st September, 2026 | 09:48:26 PM
Home News Breaking News ‘ഭീകരവാദം തുടച്ചുനീക്കേണ്ടത് അനിവാര്യം, ഇരട്ടത്താപ്പ് പാടില്ലെന്ന് മോദി, വിമർശനം പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ

‘ഭീകരവാദം തുടച്ചുനീക്കേണ്ടത് അനിവാര്യം, ഇരട്ടത്താപ്പ് പാടില്ലെന്ന് മോദി, വിമർശനം പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ

ഷാങ്ഹായ്. ഭീകരവാദത്തെ സഹായിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകില്ലെന്ന് ഒറ്റ ശബ്ദത്തില്‍ നിലപാട് എടുക്കണമെന്ന് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും നരേന്ദ്ര മോദിയും ഉച്ചകോടിക്കിടെ പരസ്പരം കൈകൊടുത്തു. ഷീ ജിന്‍പിങ്ങിനും പുട്ടിനും കൈകൊടുത്ത് മോദി

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും ഇന്ത്യ ചൈന റഷ്യ സഹകരണത്തിന്റെ കാഴ്ചകള്‍. എന്നാല്‍ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെ മോദി അവഗണിച്ചു. ഭീകരവാദം തുടച്ചുനീക്കേണ്ടത് മാനവരാശിക്ക് അനിവാര്യമെന്ന സന്ദേശമാണ് നരേന്ദ്ര മോദി ഉച്ചകോടിയിലെ പ്രസംഗത്തില്‍ നല്‍കിയത്. ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങളും സാമ്പത്തിക സഹായവും കിട്ടുന്നത് തടയണം, മത മൗലിക വാദം ചെറുക്കണം, ഭീകരവാദം ആരും തന്ത്രപ്രധാന നയമാക്കരുതെന്നും മോദി പറഞ്ഞു.

രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചുവേണം വികസന പദ്ധതികള്‍ എന്ന് പറഞ്ഞ മോദി, പാക് അധീന കശ്മീരിലൂടെയുള്ള ചൈനയുടെ റോഡ് നിര്‍മ്മാണത്തിനെതിരെ പരോക്ഷ സന്ദേശം നല്‍കി. മയക്കുമരുന്ന് മാഫിയക്കെതിരെ കൂട്ടായ നീക്കം വേണം എന്നും മോദി നിര്‍ദ്ദേശിച്ചു. ദില്ലിയില്‍ ഈ മാസം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഷീ ജിന്‍പിങിന്റെയും വ്‌ലാദിമിര്‍ പുടിന്റെയും സാന്നിധ്യം ഉണ്ടാകും എന്ന സൂചനയാണ് ഷാങ്ഹായ് ഉച്ചകോടിയിലെ കാഴ്ചകള്‍ നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here