ആലപ്പുഴ. ദേശീയപാതയിൽ ഹരിപ്പാട് മീൻ കയറ്റി വന്ന ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരിയായ യുവതിക്കാണ് പരിക്കേറ്റത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കാർ ഡ്രൈവർ ആരോപിച്ചു.
അപകടമുണ്ടായതിന് തൊട്ടുപിന്നാലെ വന്ന കെഎസ്ആർടിസി ബസ്സിൽ കയറി ലോറിയുടെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.ലോറി റോഡിൽ ഇപ്പോഴും മറിഞ്ഞു കിടക്കുകയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കും ഉണ്ടായിട്ടുണ്ട്.

































