യെമനിൽ ഹൂതി-സൗദി സംഘർഷം അതിരൂക്ഷം. ഓപ്പറേഷൻ ഫജ്ർ യെമൻ എന്ന പേരിൽ യെമൻ സൈന്യവും സൗദി സഖ്യസേനയും നടത്തുന്ന ആക്രമണത്തിൽ നിരവധി ഹൂതി കേന്ദ്രങ്ങൾ തകർത്തു. ഹൂതി ആക്രമണങ്ങളെത്തുടർന്ന് ആഗോളതലത്തിൽ റിയാദിലേക്കുള്ള 300-ലധികം വിമാനങ്ങൾ റദ്ദാക്കി.
എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾ റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 10 വരെ സർവീസുകൾ നിർത്തിവയ്ക്കുന്നതായാണ് റിപ്പോർട്ട്.
സൗദിയിലെ വിമാനത്താവളവും ജനവാസമേഖലയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിന് അതിശക്തമായ തിരിച്ചടി നടത്തുകയാണ് യെമൻ സൈന്യവും സൗദി സഖ്യസേനയും. യെമെനിലുടനീളമുള്ള ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ. വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ആശങ്കയിൽ നിരവധി വിമാന സർവിസുകൾ നിർത്തിവെച്ചു. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നുള്ള ചില വിമാന സർവിസുകൾ ഒക്ടോബര് 10 വരെ നിർത്തിവെച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ 3 ബാലിസ്റ്റിക് മിസൈലുകൾ ആണ് സൗദിയെ ലക്ഷിട്ട് ഹൂതികൾ തൊടുത്തത്. സൗദി തലസ്ഥാനമായ റിയാദിൽ എത്തിയ 2 എണ്ണവും ഖമീസ് മുഷൈത്തിലേക്ക് എത്തിയ 1 മിസ്സിലും സൗദി കൃത്യമായി തടഞ്ഞെന്നാണ് റിപ്പോർട്ട്. റിയാദ്, അബ്ഹ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. റിയാദിൽ തടഞ്ഞ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു കിൻഡർഗാർട്ടറിനും മെഡിക്കൽ ക്ലിനിക് സമുച്ചയത്തിനും കേടുപാടുകൾ സംഭവിച്ചു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
ഇതിനു പിന്നാലെയാണ് ഓപ്പറേഷൻ ഫജ്ർ യെമൻ എന്ന പേരിൽ യെമൻ സൈന്യവും സൗദി സഖ്യസേനയും ഹൂതികൾക്കെതിരായി ദൗത്യം ആരംഭിച്ചത്. ഹൂതികളുടെ താവളങ്ങൾ, മിസൈൽ ലോഞ്ചറുകൾ എന്നിവ ലക്ഷ്യമിട്ട് യെമനിലെ തായിസിലും സനായിലും സേന ആക്രമണം നടത്തി. അതേ സമയം, വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റിയാദിലേക്കുള്ള 300-ലധികം വിമാനങ്ങൾ രാധാക്കപ്പെട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾ റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 10 വരെ സർവീസുകൾ നിർത്തിവയ്ക്കുന്നതായാണ് റിപ്പോർട്ട്. ഇതിനിടെ, ആഗോള എണ്ണവിതരണത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ കാരണമോ ഉത്തരവാദികളോ സംബന്ധിച്ച് സ്വതന്ത്ര സ്ഥിരീകരണമില്ല.





























