കരുനാഗപ്പള്ളി.വനിതശിശുവികസനവകുപ്പും കരുനാഗപ്പള്ളി ഐ സി ഡി എസും കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയും ചേര്‍ന്നു പോഷൻ മാഹ് 2026 നടത്തി. ചെയർപേഴ്സൺ പി. സോമരാജൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ്, മുനമ്പത്ത് ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. അലോപ്പതി, ഹോമിയോപ്പതി ഡോക്ടർ മാരുടെ ക്ളാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ശ്രദ്ധേയമായി അംഗൻവാടി പ്രവർത്തകരുടെ പോഷകാഹാര പ്രദർശനം. ദേശീയ പോഷക്മായുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ ഒരുക്കിയ പോഷകാഹാര പ്രദർശനമാണ് ശ്രദ്ധേയമായത്. വിവിധ തരം പായസം, കട് ലറ്റ്, ജ്യൂസുകൾ, ഹലുവ , പഴം – പച്ചക്കറികൾ നിരത്തിയായിരുന്നു പ്രദർശനം. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് പോഷകാംശം നിറഞ്ഞ ഭക്ഷണത്തെ പരിചയപ്പെടുത്തുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. നിറത്തിന്റെയും ഗുണത്തിന്റെയും അടിസ്ഥാനത്തിൽ അഞ്ചായി തിരിച്ചായിരുന്നു പ്രദർശനം. നഗരസഭാ തിർത്തിയിലുള്ള 49 അംഗൻവാടിയിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു


































