കൊല്ലം. അഷ്ടമുടി കായൽ തീരത്ത് പുതു ശോഭയിൽ ഒരുങ്ങി പെരുങ്ങാലം മാർത്തോമ്മാ ധ്യാനതീരം. നവീകരിച്ച ധ്യാനകേന്ദ്രത്തിന്റെ കൂദാശ മലങ്കര മാർത്തോമ്മാ സുറിയാനി സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാ പ്പൊലിത്ത നിർവഹിച്ചു. കോട്ടയം – കൊച്ചി ഭദ്രാസന അദ്യക്ഷൻ തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പാ, നവീകരണത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം – കൊല്ലം ഭദ്രാസന അദ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ, വൈദികർ തുടങ്ങിയവർ സഹകർമ്മികരായിരുന്നു. തുടർന്ന് ചേർന്ന സമ്മേളനത്തിൽ മെത്രാപ്പൊലിത്ത മുഖ്യ സന്ദേശം നൽകി. ശബ്ദമുഖരി തമായ ലോകത്ത് മനുഷ്യന്റെ ഉള്ളിലെ ശബ്ദം കേൾക്കാനും തിരിച്ചറിയാനും കഴിയണമെന്ന് മെത്രാപ്പൊലിത്ത ഓർമ്മിപ്പിച്ചു.
തനിയെ ജീവിക്കുകയല്ല, കൂട്ടായ ജീവിതമാണ് ആവശ്യം. മറ്റുള്ളവരെ ചേർത്ത് നിർത്തണം. ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, അർത്ഥവത്തായ ജീവിതം എങ്ങനെ നയിക്കാൻ കഴിയുക എന്നതാണ് പ്രധാനം. ധ്യാനത്തിനും ആത്മീയ നവീകരണത്തിനുള്ള ഇടമായി ഈ ധ്യാനകേന്ദ്രം മാറണമെന്നും മെത്രാപ്പൊലിത ചൂണ്ടിക്കാട്ടി. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ അധ്യക്ഷ നായിരുന്നു.അശാന്ത മനസുകൾക്ക് ശാന്തി നൽകുന്ന ഇടമാണ് ധ്യാനതീരമെന്ന് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ ആശംസിച്ചു. ധ്യാനാ ത്മക ജീവിതം നയിക്കാൻ താത്പര്യപ്പെടുന്നവർക്കും ക്യാമ്പുകൾ കോൺഫ്രൺസുകൾ ക്രമീകരിക്കാനും ഉചിതമായ ഇടമാണിത്. നാടിന്റെ വികസന പ്രക്രീയയിൽ മുഖ്യമായ നേതൃത്വം ധ്യാനതീരം നിർവഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയം – കൊച്ചി ഭദ്രാസന അദ്യക്ഷൻ തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പാ മുഖ്യ സന്ദേശം നൽകി. ധ്യാനതീരം
അനുഗ്രഹകരമായ സാക്ഷ്യം നിർവ ഹിക്കുന്ന ഇടമാകണമെന്ന് അദ്ദേഹം ആശംസിച്ചു.
അഡ്വ. വർഗീസ് മാമ്മൻ mla, അഡ്വ. വിഷ്ണു മോഹൻ mla , സഭാ സെക്രട്ടറി റവ. ഡാനിയേൽ വർഗീസ്, സീനിയർ വികാരി ജനറൽ വെരി. റവ. തോമസ്. കെ. ജേക്കബ്, സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. ഈപ്പൻ എബ്രഹാം, ഭദ്രാസന സെക്രട്ടറി റവ.ബിജു. എസ്. ചെറിയാൻ, മുൻ സെക്രട്ടറി റവ. ഷിബു ഒ. പ്ലാവിളയിൽ, ധ്യാനതീരം ഡയറക്ടർ റവ.ജോയ്‌സ് ജോർജ്, ട്രഷറർ സാം വർഗീസ്, മുൻ ട്രഷറർ ജോൺസൻ എബ്രഹാം, കൺവീനർ ഷിനു ചാക്കോ, പഞ്ചായത്തു പ്രസിഡന്റ് മായാ നെപ്പോളിയൻ, മുൻ പ്രസിഡന്റ് ബിനു കരുണാകരൻ, മെമ്പർ ലീനാ ദേവദാസ്, മറ്റു ജന പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. തീർത്തും പരിസ്ഥിതി സൗഹൃദമായി 250 പേർക്കിരിക്കാവുന്ന കോൺഫ്രൺസ് ഹാൾ, 17 എ സി റൂമുകൾ, 100 പേർക്ക് താമസിക്കാവുന്ന ഡോർമമെട്രി, ആധുനിക കഫെടീരിയ, ആംഫി തിയേറ്റർ എന്നിവ ഉൾപ്പെടുന്നതാണ് നവീകരണം.


































