29.5 C
Kollam
Friday 9th October, 2026 | 11:43:37 AM
Home News Breaking News മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ...

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇഡി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ ചാടിക്കേസറി കേസ് എടുക്കാതെ കാത്തിരുന്ന് കോടതിയുടെ നിര്‍ദ്ദേശത്തോടെ നടപടിയിലേക്കുനീങ്ങുന്നത് സര്‍ക്കാരിന് ആശ്വാസമാണ്. ഗൂഡാലോചനാ വിവാദം ഉയര്‍ത്തി പ്രതിരോധിക്കാനുള്ള ഇടതു മുന്നണിയുടെയോ വിശിഷ്യ സിപിഎമ്മിന്‍റെയോ നീക്കം അടക്കാന്‍ കൂടി കോടതി ഉത്തരവുമൂലം കഴിയുന്നു എന്ന നേട്ടം സര്‍ക്കാരിനുണ്ട്.

പിണറായിക്കുവേണ്ടി പാര്‍ട്ടി ഒന്നാകെ രംഗത്തിറങ്ങണമെന്ന സിപിഎം ആഹ്വാനം എത്രകണ്ട് വിലപ്പോവുമെന്നും പ്രശ്നമുണ്ട്. സര്‍ക്കാര്‍ പൊലീസ് അന്വേ,ണവുമായി മുന്നിട്ടിറങ്ങിയാല്‍ സര്‍ക്കാരിനെതിരെ ശക്തമായആക്രമണം അഴിച്ചുവിടാന്‍ ആയിരുന്നു സിപിഎം പദ്ധതി. ഇനി പുതിയ പദ്ധതി ആലോചിക്കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here