കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടിയായി ഹൈക്കോടതി ഉത്തരവുവന്നതോടെ കേരളം ആകാംഷയോടെ കാത്തിരിക്കുന്നത് പിണറായിയുടെ നീക്കം.പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്.
കേരള രാഷ്ട്രീയത്തിൽ വലിയ വിവാദമായ സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ആണ് ഹൈക്കോടതി വിധി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പൊലീസിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ വൈകുന്നതിനെതിരെ കെ.എം ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ് വരുന്നത്.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡി അയച്ച കത്തുമായി ബന്ധപ്പെട്ട് സർക്കാരും കേന്ദ്ര ഏജൻസികളും തമ്മിൽ കടുത്ത ആരോപണ പ്രത്യാരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിർണ്ണായക നീക്കം. പ്രാഥമിക അന്വേഷണം തങ്ങൾ നേരത്തെ തന്നെ നടത്തിയതാണെന്നും, വിജിലൻസ് കേസ് എടുക്കുന്നതിന് ആവശ്യമായ പര്യാപ്തമായ വിവരങ്ങളും ഡയറിക്കുറിപ്പുകളും നൽകിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ കേസിൽ രേഖപ്പെടുത്തിയ മൊഴികൾ അടക്കമുള്ള കൂടുതൽ തെളിവുകൾ കൈമാറാൻ തയ്യാറാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
Home News Breaking News സിഎംആർഎൽ കേസിൽ എഫ്ഐആർ ഇടാൻ ഉത്തരവിട്ട് ഹെെക്കോടതി, കേസെടുക്കാൻ നിർദേശം, ഇനി എന്താവും പിണറായിയുടെ നീക്കം




























