കൊല്ലത്ത് രാത്രിയിൽ സുഹൃത്തിനൊപ്പം ചായ കുടിക്കാൻ നിന്ന അഭിഭാഷകനെയും സുഹൃത്തിനെയും മർദിച്ച സംഭവത്തിൽ ഇരവിപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (CPO) അൽ സഫീറിനെ സസ്പെൻഡ് ചെയ്തു
ഒക്ടോബർ 7 ബുധനാഴ്ച രാത്രി 10 മണിയോടെ കൊല്ലം മേവറത്താണ് സംഭവം നടക്കുന്നത്. കൂട്ടുകാർക്കൊപ്പം ചായ കുടിക്കാൻ നിൽക്കുകയായിരുന്ന കണ്ണനല്ലൂർ സ്വദേശിയായ അഡ്വ. ഗുൽസറിനെയും സുഹൃത്ത് ഫൈസലിനെയുമാണ് സിവിൽ ഡ്രസിലായിരുന്ന അൽ സഫീർ മർദിച്ചത്.
“വീടെവിടെയാടാ” എന്ന് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥൻ, മേവറത്താണെന്ന് മറുപടി പറഞ്ഞ ഉടൻ പ്രകോപനമില്ലാതെ ലാത്തികൊണ്ട് തല്ലുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു എന്ന് പരാതിക്കാർ പറയുന്നു
മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസിന്റെ ക്രൂരത വ്യക്തമായത്. പ്രാഥമിക അന്വേഷണത്തിൽ പൊലീസുകാരന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ എം. ഹേമലത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


































