കൊച്ചി: ദിവസങ്ങൾ നീണ്ട ഇടിവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വൻ മുന്നേറ്റം. ഇന്ന് പവന് ഒറ്റയടിക്ക് 1,080 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,800 രൂപയായി. ഗ്രാമിന് 135 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 11,600 രൂപയായി.
രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16,000 രൂപ കുറഞ്ഞ് ശനിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയ ശേഷമാണ് ഇന്നത്തെ തിരിച്ചുകയറ്റം. എന്നാൽ വിലയിലെ ഈ വർധന താത്കാലികം മാത്രമായിരിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ചൊവ്വാഴ്ചയാണ് ഒരിടവേളയ്ക്കുശേഷം സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. ഡോളർ ശക്തിയാർജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണവിലയെ പ്രതികൂലമായി ബാധിച്ചത്. ആഗോള വിപണിയിലെ എണ്ണവില ഉൾപ്പെടെയുള്ള ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവൻ സ്വർണത്തിന്റെ റെക്കോർഡ് വില. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
സ്വർണവിലയിൽ വൻ തിരിച്ചുകയറ്റം; പവന് ഒറ്റയടിക്ക് 1,080 രൂപ കൂടി
Advertisement

























