കൊച്ചി. ഇഡിയും മോഡിയും കെട്ടിച്ചമച്ച കേസാണെന്ന് പിണറായിക്കെതിരെ എന്ന സിപിഎമ്മും വാദം പൊളിഞ്ഞുവെന്ന് പൊതുപ്രവര്‍ത്തകന്‍ കെ.എം.ഷാജഹാന്‍ പറഞ്ഞു. ഹൈക്കോടതി വിധിയോടുകൂടി സിപിഐഎമ്മിന്റെയും പോളിറ്റ്യൂറോയുടെയും വാദം അടപടലം പൊളിഞ്ഞു
റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷമാണ് കോടതി കേസെടുക്കാം എന്ന് പറഞ്ഞത്. വിജയൻ സിപിഎമ്മിനെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോയി. വിജയൻ അഴിമതി നടത്തിയിരിക്കുന്നു എന്ന് ഹൈക്കോടതിക്ക് അർദ്ധ ശങ്കക്കിടയില്ലാത്ത വിധം ബോധ്യമായി. പിണറായി വിജയന്‍ ഉളുപ്പും ലജ്ജയും ഇല്ലാത്ത നേതാവ്. പാർട്ടിയെ തകർക്കുന്ന ഏകാധിപതിയെ മാറ്റിനിർത്താൻ സിപിഐഎം തയ്യാറാകണം
വിഎസ് ഏറ്റെടുത്ത സമരം മുഴുപ്പിക്കാൻ കഴിയാത്ത സമരം താൻ ഒഴിപ്പിക്കുന്നു. അദ്ദേഹത്തിൻറെ ശിഷ്യനെന്ന നിലയിൽ താൻ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നു. പിണറായി വിജയൻ തൻറെ വിഷയമല്ല. അഴിമതികളാണ് തൻറെ വിഷയം
വി ഡി സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരാൻ 8 ദിവസം ജയിലിൽ കിടന്ന ആളാണെന്ന് താൻ. സതീശൻ അഴിമതി നടത്തി എന്ന ബോധ്യം വന്നപ്പോൾ അദ്ദേഹത്തിന് എതിരെയും താൻ സമരം ചെയ്തിട്ടുണ്ട്
അഴിമതിയാണ് തൻറെ വിഷയം. ലാവലിൻ കേസ് വിഎസ് കൊണ്ടുവന്നു. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഈ കേസിൽ അഭിമാനം കൊള്ളുമായിരുന്നു. യുഡിഎഫ് സർക്കാർ ഈ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ പോകരുത്
പിണറായിയെ സംരക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത് എന്ന് അണികളിൽ മാത്രമല്ല നേതൃത്വത്തിലുമുണ്ട്. കേസെടുക്കാൻ തെളിവുകൾ ഉണ്ടായിട്ടും അത് എടുക്കാതെ പ്രാഥമിക പരിശോധന നടത്തിയത് പിണറായിയും റിയാസിനെയും സഹായിക്കാൻ എന്ന് സംശയം കോൺഗ്രസ് നേതൃത്വം ഉള്ളിൽ തന്നെയുണ്ട്
ഇനിയും നിയമ നടപടിയുമായി മുന്നോട്ടു പോയാൽ പിണറായി വിജയനെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ കൈക്കൊള്ളുന്നത് ബോധ്യം പൊതു സമൂഹത്തിനുണ്ടാവും. ഇഡിയുടെ താളത്തിന് ഹൈക്കോടതി തുള്ളുന്നുവെന്ന സിപിഐ എം നേതാവ് അനിൽകുമാറിന്റെ പരാമർശം. അനിൽകുമാർ തരംതാണ മെറ്റീരിയൽ
അനിൽകുമാറിന് മറുപടി പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഷാജഹാന്‍ പറഞ്ഞു.

































