തിരുവനന്തപുരം. പ്രതിപക്ഷ നേതാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ സിപിഐഎം പ്രതിരോധത്തിലായി. ഇ.ഡിയുടെ രാഷ്ട്രീയ വേട്ട എന്ന നിലപാട് ഇനി ആവർത്തിക്കാൻ കഴിയില്ല. അഴിമതി കേസിൽ പ്രതിയാകുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനവും ചോദ്യം ചെയ്യപ്പെടും.
വിശാല സംസ്ഥാന സമിതിയിലും ജില്ലാ സമിതികളിലും ഇഡിക്കെതിരെ പ്രമേയം പാസാക്കിയാണ് സിപിഐഎം പിണറായി വിജയന് രാഷ്ട്രീയ പ്രതിരോധം തീർത്തത്. ഹൈക്കോടതി നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞതോടെ ആ പ്രതിരോധം പൊളിഞ്ഞു വീഴും. ടി. വീണയുടെ ഫ്യൂച്ചർ ബിസിനസ് എന്ന വാദവും ഇനി നിലനിൽക്കില്ല. ഉത്തരവ് വന്ന ആദ്യ മണിക്കൂറുകളിൽ ഇ.ഡി വേട്ട എന്ന പഴയ വാദം തന്നെ ആവർത്തിക്കുന്നുണ്ട് നേതാക്കൾ.
ന്യായീകരണം നിരത്തുന്നുണ്ടെങ്കിലും നിയമവശങ്ങൾ ആലോചിക്കുകയാണ് പാർട്ടി. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള ഉത്തരവ് ആ വിധത്തിലും തിരിച്ചടിയാവും. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ആവനാഴിയിൽ ആയുധങ്ങൾ പലതു ശേഖരിച്ചാണ് നിയമസഭാ സമ്മേളനത്തിലേക്ക് പ്രതിപക്ഷം ഒരുങ്ങിയത്. പുതിയ സാഹചര്യത്തിൽ സർക്കാർ പ്രതിപക്ഷത്തിനെ പ്രതിരോധത്തിലാക്കുമോ എന്ന് സിപിഐഎമ്മിന് ആശങ്കയുണ്ട്. അഴിമതി കേസിൽ പ്രതിയാക്കുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നുള്ള രാജി ആവശ്യവും ഉയരും. സിപിഐ എം നിലപാടിന് സിപിഐ പിന്തുണയില്ലാത്തതും പ്രതിസന്ധിയാണ്.
































