തിരുവനന്തപുരം. ഹൈക്കോടതി വിധിയോടെ സർക്കാർ ഇടപെടൽ രാഷ്ട്രീയ പ്രേരിതമല്ലെന്ന് തെളിഞ്ഞുവെന്ന് വിലയിരുത്തൽ.അന്വേഷണ ഏജൻസികൾക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകാം.വിധി സർക്കാരിന്
തിരിച്ചടി അല്ലെന്നും സർക്കാർ. എന്നാല്‍ കോടതി വിധിയോടെ പിണറായിക്കെതിരെയുള്ള നീക്കത്തിന്‍റെ മെരിറ്റ് സര്‍ക്കാരിനു നഷ്ടമായി.
ഇ ഡി കത്തിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി വീണക്കുമെതിരെ കേസെടുത്തപ്പോൾ രാഷ്ട്രീയപ്രേരിതം ആണെന്നായിരുന്നു സിപിഐഎം നിലപാട്. ആ നിലപാടിനെ ഒന്നാകെ തള്ളുന്നതാണ് ഹൈക്കോടതി വിധി എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.ഇ ഡിക്കത്തിൽ കാര്യമുള്ളതുകൊണ്ടാണ് ഹൈക്കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചതെന്നും വിലയിരുത്തൽ ഉണ്ട്. ഹൈക്കോടതി നിർദ്ദേശം അനുസരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
നിലവിൽ ക്രൈംബ്രാഞ്ച് പ്രത്യേകം അന്വേഷണസംഘം അന്വേഷിക്കുന്ന കേസിൽ വിജിലൻസ് അന്വേഷണം കൂടി വന്നേക്കും . അഴിമതി നിരോധന നിയമപ്രകാരം കേസെടുത്താൽ പിണറായി വിജയന് കൂടുതൽ കുരുക്കും ആകും. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട് അന്വേഷണം ഏജൻസികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം കൊടുക്കാനും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് സർക്കാർ
സത്യത്തില്‍ സിപിഎമ്മിന്‍റെ വിരട്ടലില്‍ അടുത്ത നീക്കം ഭയന്നിരിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. ചെറിയ പ്രശ്നങ്ങള്‍ക്കു വരെ ലജ്ജയില്ലാതെ നാട്ടില്‍ കലാപം സൃഷ്ടിക്കുമ്പോള്‍ പിണറായിക്കെതിരെ നീങ്ങിയാല്‍ എന്താവുമെന്ന് ഊഹിക്കാനമായിരുന്നു. നാട്ടില്‍ ഒരു സമാധാനവും തരില്ലെന്ന സന്ദേശം ആണ് സിപിഎം നല്‍കിയത്. അത് ഫലിച്ചതിനാലാണ് സര്‍ക്കാര്‍ അതുമിതുംപറഞ്ഞ് സമയം നീട്ടിയത്. കോടതി വിധിയോടെ ശബരിമല സ്വര്‍ണ്ണക്കേസിലെന്നപോലെ നടപടികളുമായി മുന്നോട്ടുപോകാനാവും സര്‍ക്കാര്‍ ശ്രമിക്കുക. ഒത്തുകളി സംശയിക്കുന്നവരുണ്ട്, പിണറായിക്ക് അടുത്ത നിയമ നടപടികളുമായി പോകാന്‍ സമയം നല്‍കുമോ എന്നാണ് എല്ലാവരും നോക്കുന്നത്.

































