26.9 C
Kollam
Tuesday 20th October, 2026 | 10:04:26 AM
Home News Kerala ക്രെഡിറ്റ് കാർഡിന്റെ പരിധി ഉയർത്താമെന്ന പേര് പറഞ്ഞ് തട്ടിപ്പ്…ആലുവ സ്വദേശിക്ക് നഷ്ടമായത് 97,611 രൂപ

ക്രെഡിറ്റ് കാർഡിന്റെ പരിധി ഉയർത്താമെന്ന പേര് പറഞ്ഞ് തട്ടിപ്പ്…ആലുവ സ്വദേശിക്ക് നഷ്ടമായത് 97,611 രൂപ

ക്രെഡിറ്റ് കാർഡിന്റെ പരിധി ഉയർത്താമെന്ന പേര് പറഞ്ഞ് നടത്തിയ സൈബർ തട്ടിപ്പിൽ ആലുവ സ്വദേശിക്ക് നഷ്ടമായത് 97,611 രൂപ. ആലുവ അശോകപുരം സ്വദേശിക്ക് 97,611 രൂപ നഷ്ട‌മായത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിലെന്ന പേരിൽ ആലുവ സ്വദേശിയുടെ ഫോണിലേയ്ക്ക് സന്ദേശം എത്തുകയായിരുന്നു. ഫോം പൂരിപ്പിച്ചു നൽകിയാൽ ക്രെഡിറ്റ് കാർഡിന്റെ പരിധി ഉയർത്താമെന്നായിരുന്നു അറിയിപ്പ്. ഇതുപ്രകാരം ഫോം പൂരിപ്പിച്ചു നൽകി. പിന്നാലെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന മുഴുവൻ തുകയും നഷ്ടപ്പെട്ടു.


എന്നാൽ ആ സമയത്ത് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. ജൂലൈ 27 നാണ് സംഭവം. കുറച്ചു നാളുകൾക്കു ശേഷം ക്രെഡിറ്റ് പരിധി ഉയർന്നതായി കണ്ടില്ല. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ആലുവ സ്വദേശി തിരിഞ്ഞത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസ് കേസടുത്തു. ഫോണിലേയ്ക്ക് സന്ദേശം വന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here