25.6 C
Kollam
Saturday 14th November, 2026 | 09:22:30 AM
Home News Breaking News പതിനാലുകാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് എംഎൽഎക്കെതിരെ പോക്സോ കേസെടുത്തു; വിമർശിച്ച് ബിജെപി

പതിനാലുകാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് എംഎൽഎക്കെതിരെ പോക്സോ കേസെടുത്തു; വിമർശിച്ച് ബിജെപി

Advertisement

റാഞ്ചി: ഝാർഖണ്ഡിൽ കോൺഗ്രസ് എംഎൽഎക്കതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. എംഎൽഎയുടെ വസതിയിൽ വച്ച് പീഡിപ്പിക്കപ്പെട്ട പതിനാലുകാരിയുടെ പരാതിയിലാണ് നടപടി. സിംഡേഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഭൂഷൺ ബാരക്കെതിരെയാണ് പരാതി.

Also Read: സ്റ്റാർഷിപ്പ് 15-ാം പരീക്ഷണ വിക്ഷേപണം വിജയം; 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തില്‍, ബൂസ്റ്റർ ലോഞ്ച് പാഡിൽ ഇറക്കാൻ സാധിച്ചില്ല

ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സ്കൂളിൽ ചേർക്കാമെന്ന് പറഞ്ഞ് ജൂലൈയിൽ എം.എൽ.എയുടെ ഭാര്യയും സഹോദരിയും ചേർന്നാണ് തന്നെ സിംഡേഗയിൽ നിന്ന് കൊണ്ടുവന്നതെന്നും, ഓഗസ്റ്റ് 5-ന് എം.എൽ.എ ബലാത്സംഗം ചെയ്തുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്ക് പിന്നാലെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലേക്ക് അയച്ചു.

അതേസമയം, തന്റെ പ്രതിച്ഛായ തകർക്കാൻ പ്രതിപക്ഷം നടത്തുന്ന ശ്രമമാണിതെന്ന് ആരോപിച്ച് ഭൂഷൺ ബാര ആരോപണങ്ങൾ നിഷേധിച്ചു. ജൂലൈയിൽ എന്റെ വീട്ടിൽ നിന്ന് പോയ പെൺകുട്ടി നാല് മാസത്തിന് ശേഷമാണ് ഇപ്പോൾ എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. അവൾ ആരോപിക്കുന്നത് പോലെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, അപ്പോൾ തന്നെ മാതാപിതാക്കളോട് പറയുകയും എനിക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമായിരുന്നു. പുറത്താക്കപ്പെട്ട ചില കോൺഗ്രസ് അംഗങ്ങളും പ്രതിപക്ഷവും ചേർന്ന് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് എനിക്കെതിരെ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിപ്പിക്കുകയാണ്,” എം.എൽ.എ പറഞ്ഞു.

ബാരയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ വെള്ളിയാഴ്ച പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ആദിവാസി പെൺകുട്ടികളുടെ അന്തസ്സിനെയും സുരക്ഷയെയും കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസിന്റെ തനിനിറം ഈ കേസിലൂടെ പുറത്തായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആദിത്യ സാഹു പറഞ്ഞു.

എന്നാൽ മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് മുമ്പ് ബി.ജെ.പി സ്വയം ആത്മപരിശോധന നടത്തുകയും ബി.ജെ.പി നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയും വേണമെന്ന് ജാർഖണ്ഡ് കോൺഗ്രസ് മീഡിയ ഇൻ-ചാർജ് രാകേഷ് സിൻഹ പ്രതികരിച്ചു. അങ്കിത ഭണ്ഡാരി കൊലക്കേസും എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് പൊതുചർച്ചകളിൽ ഉയർന്നുവന്ന വ്യക്തികളുടെ പേരുകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here