25.6 C
Kollam
Saturday 14th November, 2026 | 09:32:08 AM
Home News Breaking News ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അമേരിക്കയിൽ അസാധാരണ നടപടി, എടിസി തകരാർ കാരണമെന്ന് സൂചന,...

ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അമേരിക്കയിൽ അസാധാരണ നടപടി, എടിസി തകരാർ കാരണമെന്ന് സൂചന, എത്തുന്നത് 3000 വിമാനങ്ങൾ

Advertisement

ന്യൂയോർക്ക്: അമേരിക്കയിൽ അസാധാരണ നടപടി. ഒരു വിമാനവും പറന്ന് ഉയരരുത് എന്ന് നിർദേശം. എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയത്തിൽ തകരാർ മൂലമാണ് വിമാനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയതെന്നാണ് സൂചന. വ്യക്തമായ കാരണം പറയാതെയാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻറെ അറിയിപ്പ്.

Also Read: ‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

ഇന്റർനാഷണൽ വിമാനങ്ങളുടെ ട്രാഫിക് പരിശോധിച്ചു വരുന്നു എന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ വിശദമാക്കി. 2023 ജനുവരിയിൽ ആണ് ഇതിന് മുമ്പ് ഇത്തരം നടപടി അമേരിക്കയിൽ ഉണ്ടായത്. അന്ന് പൈലറ്റ് നോട്ടിഫിക്കേഷൻ സിസ്റ്റം തകരാറിൽ ആയിരുന്നു. അതിന് മുൻപ് ഇത്തരം നിർദേശം നൽകിയത് 9/11 ആക്രമണത്തിന് ശേഷം മാത്രമായിരുന്നു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ തകരാറ് പരിശോധിക്കുകയാണെന്നും അടുത്ത നിർദ്ദേശങ്ങളുടനുണ്ടാവുമെന്നാണ് അധികൃതർ പ്രതികരിക്കുന്നത്. അറ്റലാൻറ, വാഷിംഗ്ടൺ ഡിസി, മിയാമി, ബിഡബ്ല്യുഐ മാർഷൽ, ജോർജ് ബുഷ് അടക്കമുള്ള വിമാനത്താവളങ്ങളിൽ ടേക്ക് ഓഫ് വിലക്കിയിരിക്കുകയാണ്. 3000ത്തോളം വിമാനങ്ങളാണ് നിലവിൽ അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് എത്തുന്നതെന്നാണ് ഫ്ലൈറ്റ് റഡാർ രേഖകൾ വിശദമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here