25.5 C
Kollam
Tuesday 25th August, 2026 | 11:30:31 PM
Home Lifestyle Entertainment മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു

നവനീത് കൃഷ്‌ണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രജനി രാജശേഖരൻ നായർ നിർമ്മിച്ച് സന്തോഷ് മസ്താൻ, കിഷോർ ആനകോട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനെത്തുന്നു.

തൻ്റെ മുൻകാല മോശം പ്രവർത്തികളിൽ പശ്ചാത്തപിക്കുന്ന സി ഐ ജയശീലനെന്ന പോലീസുദ്യോഗസ്ഥൻ്റെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാവഴികളുടെ ആദ്യകഥ……..

കവിയും സാംസ്‌കാരിക പ്രവർത്തകനുമായ നരേന്ദ്രനാഥിൻ്റെ ശിഥിലമായിപ്പോയ കുടുംബബന്ധത്തെ അതിനു വഴിയൊരുക്കിയവർ തന്നെ കുട്ടിയോജിപ്പിക്കുന്നതിലൂടെ തിരിച്ചറിവിൻ്റെയും തെറ്റുതിരുത്തലിൻ്റെയും മഹത്തായ സന്ദേശമൊരുക്കുന്ന രണ്ടാമത്തെ കഥ………

അനാഥനായ കലാകാരൻ ശന്തനുവും മെയ്ഫ്ളവറും തമ്മിലുള്ള കടുത്ത പ്രണയവും തുടർന്നുണ്ടാകുന്ന ദാരുണമായ അന്ത്യവും വരച്ചുകാട്ടുന്ന മൂന്നാമത്തെ കഥ

       പുതുമുഖം നവനീത് കൃഷ്ണ നായകനാകുന്ന ചിത്രത്തിൽ രാജശേഖരൻ നായർ, ബിജു കലാവേദി, ബിജുലാൽ പോത്തൻകോട്, പ്രദീപ് രാജ്,  എമിൽ,അർച്ചന ദേവി, ആർച്ച എസ് നായർ, നജീന ആലംകോട്, കവിത തുടങ്ങിയവരാണ് അഭിനേതാക്കൾ.

ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് കൃഷ്ണ, കിഷോർ ആനാകോട് എന്നിവരും ഛായാഗ്രഹണം മനു ഗോകുലും ബിജുലാൽ പോത്തൻകോടുമാണ്. മേക്കപ്പ് – വിധു ബാബു, ആർട്ട് – അജി ഏഴാം മൈൽ, എഡിറ്റിംഗ് – വി എസ് സജി, ബിനു, പ്രൊഡക്ഷൻ കൺട്രോളർ- അജയ്ഘോഷ് പരവൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here