28.5 C
Kollam
Saturday 10th October, 2026 | 01:12:55 PM
Home News Local ഉല്ലാസ് കോവൂർ എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഉല്ലാസ് കോവൂർ എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ശാസ്‌താംകോട്ട:പൊതുജനങ്ങളുടെ സൗകര്യാർത്ഥം കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ ആരംഭിച്ച ഓഫീസിൻ്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു.യുഡിഎഫ് കുന്നത്തൂർ നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ് അധ്യക്ഷത വഹിച്ചു.എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്,എൻ.കെ പ്രേമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഉല്ലാസ് കോവൂർ എംഎൽഎ സ്വാഗതവും യുഡിഎഫ് കൺവീനർ ആയിക്കുന്നം അസീസ് നന്ദിയും പറഞ്ഞു.ശാസ്താംകോട്ട- ഭരണിക്കാവ് റൂട്ടിൽ പത്മാവതി ജംഗ്ഷനും എലിസ്റ്റർ ഹോസ്പിറ്റലിനും മധ്യേയാണ് ഓഫീസ് പ്രവർത്തിക്കുന്നത്.