25.2 C
Kollam
Wednesday 21st October, 2026 | 09:50:56 AM
Home News Breaking News പി​ണ​റാ​യി​യു​ടെ​യുംകു​ടും​ബ​ത്തി​ന്‍റെ​യുംഹ​ർ​ജി; സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന് വാ​ദം തു​ട​ങ്ങും

പി​ണ​റാ​യി​യു​ടെ​യുംകു​ടും​ബ​ത്തി​ന്‍റെ​യുംഹ​ർ​ജി; സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന് വാ​ദം തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ‌‌‌മാ​സ​പ്പ​ടി കേ​സി​ൽ വി​ജി​ല​ൻ​സ് കേ​സെ​ടു​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന് വാ​ദം തു​ടങ്ങും

‌ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം കോ​ട​തി പ്ര​ത്യേ​ക ബ​ഞ്ച് രൂ​പീ​ക​രി​ച്ചി​രു​ന്നു. മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നും ഏ​റെ നി​ർ​ണാ​യ​ക​മാ​യ ന​ട​പ​ടി​ക​ൾ​ക്കാ​ണ് ഇ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ തു​ട​ക്ക​മാ​കു​ന്ന​ത്.

ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്താ​ണ് പി​ണ​റാ​യി വി​ജ​യ​ൻ, ടി. ​വീ​ണ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​രോ​പ​ണ വി​ധേ​യ​രെ കേ​ൾ​ക്കാ​തെ​യു​ള്ള ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ നേ​ര​ത്തെ ഡി​വി​ഷ​ൻ ബ​ഞ്ച് വി​സ​മ്മ​തി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് അ​പ്പീ​ലു​മാ​യി പി​ണ​റാ​യി​യും കു​ടും​ബ​വും സു​പ്രീം കോ​ട​തി​യി​ലെ​ത്തി​യ​ത്. കേ​സി​ൽ മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റ​സ്റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന​തി​നാ​ൽ ഹ​ർ​ജി വേ​ഗം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പി​ണ​റാ​യി ഉ​ൾ​പ്പെ​ടെ എ​ല്ലാ ക​ക്ഷി​ക​ളും ന​ൽ​കി​യ ഹ​ർ​ജി​ക​ളും കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here